വ്യോമമേഖലയിൽ പുതിയൊരു അംഗംകൂടി സൂം ​എ​യ​ർ നാ​ളെ സ​ർ​വീ​സ് തുടങ്ങും
വ്യോമമേഖലയിൽ പുതിയൊരു അംഗംകൂടി സൂം ​എ​യ​ർ നാ​ളെ സ​ർ​വീ​സ് തുടങ്ങും
Monday, February 13, 2017 10:35 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വ്യോ​മ​ഗ​താ​ഗ​ത​ത്തി​ലേ​ക്ക് പു​തി​യൊ​രു എ​യ​ർ​ലൈ​ൻ ക​മ്പ​നി​കൂ​ടി, സൂം ​എ​യ​ർ. ആ​ദ്യ പ​റ​ക്ക​ൽ ഞാ​യ​റാ​ഴ്ച ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ദി​ന സ​ർ​വീ​സു​ക​ൾ നാ​ളെ ആ​രം​ഭി​ക്കും. രാ​വി​ലെ ഡ​ൽ​ഹി-​കോ​ൽ​ക്ക​ത്ത-​ദു​ർ​ഗാ​പു​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ക്കു​ന്ന സൂം ​എ​യ​ർ വൈ​കു​ന്നേ​രം ഡ​ൽ​ഹി-​സൂ​റ​ത്ത്-​ഭാ​വ്​നഗ​ർ റൂ​ട്ടി​ലും സ​ർ​വീ​സ് ന​ട​ത്തും. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും മ​റ്റു വി​മാ​ന​ക്ക​ന്പ​നി​ക​ളു​ടെ സ​ർ​വീ​സ് കു​റ​വു​ള്ള പാ​ത​കളാ​ണ് സൂം ​എ​യ​ർ പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.


രാ​ജ്യ​ത്തെ പ​ത്താ​മ​ത് വി​മാ​ന​ക്ക​മ്പ​നി​യാ​യാ​ണ് സൂം ​എ​യ​റി​ന്‍റെ രം​ഗ​പ്ര​വേ​ശം. എ​യ​ർ ഇ​ന്ത്യ, ജെ​റ്റ് എ​യ​ർ​വേ​യ്സ്, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, വി​സ്താ​ര, ജെ​റ്റ്‌​ലൈ​റ്റ്, സ്പൈ​സ്ജെ​റ്റ്, ഇ​ൻ​ഡി​ഗോ, ഗോ ​എ​യ​ർ, എ​യ​ർ ഏ​ഷ്യ ഇ​ന്ത്യ എ​ന്നി​വ​യാ​ണ് രാ​ജ്യ​ത്ത് സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.