900 സിസി ബൈക്കുമായി ട്രയംഫ്
900 സിസി ബൈക്കുമായി ട്രയംഫ്
Wednesday, October 19, 2016 11:55 AM IST
ന്യൂഡൽഹി: ബ്രിട്ടീഷ് ഇരുചക്രവാഹന നിർമാതാക്കളായ ട്രയംഫ്പുതിയ ബോൺവീൽ ടി100 ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. 1950കളിലെ ബോൺവീൽ ബൈക്കുകളുടെ പുനർജന്മമായാണ് കമ്പനി ടി100നെ അവതരിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ ട്രീറ്റ് ട്വിൻ എന്ന മോഡലിൽ ഉപയോഗിച്ചിരിക്കുന്ന അതേ എൻജിനാണ് ടി100നും. 900 സിസി മോട്ടോർ എൻജിനുള്ള വാഹനത്തിന് 55 പിഎസ് കരുത്തുണ്ട്.

എബിഎസ് സംവിധാനമുള്ള ടി100ന് വിവിധ റൈഡിംഗ് മോഡുകളും ട്രാക്ഷൻ കൺട്രോളുമുണ്ട്.

ഇന്ത്യയിൽ ബൈക്ക് നിർമിക്കാൻ ബിഎംഡബ്ല്യു

ന്യൂഡൽഹി: ഇന്ത്യയിൽ ചെറിയ ബൈക്കുകൾ നിർമിക്കാൻ ബിഎംഡബ്ല്യു. പ്രധാനമായും കമ്പനിയുടെ 313 സിസി ബൈക്കായ ജി310ആർ ഇന്ത്യയിൽ നിർമിച്ച് വിൽക്കാനും കയറ്റി അയയ്ക്കാനുമാണു തീരുമാനം. കമ്പനിയുടെ മാതൃരാജ്യമായ ജർമനി, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഇന്ത്യയിൽനിന്നുതന്നെയാകും കയറ്റുമതി. ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ പ്രവർത്തനം ടിവിഎസുമായി സഹകരിച്ചായിരിക്കും.


മോട്ടോറാൻഡ് ബ്രാൻഡിനു കീഴിൽ കമ്പനിക്ക് ഏറ്റവും പ്രതീക്ഷ നല്കുന്ന ബൈക്കാണ് ജി310ആർ. 500 സിസിക്കു താഴെ ബിഎംഡബ്ല്യു ഇറക്കുന്ന ആദ്യ ബൈക്കെന്ന പ്രത്യേകതയും ഇതിനുണ്ട്.

അടുത്ത വർഷം മുതൽ ജി310ആർ ബൈക്കുകൾ ഇന്ത്യയിൽ വിൽക്കാൻ തുടങ്ങാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ബിഎംഡബ്ല്യു ഇന്ത്യാ പ്രസിഡന്റ് ഫ്രാങ്ക് സ്ക്ലോഡെർ പറഞ്ഞു. രണ്ടു ലക്ഷത്തിനും 2.5 ലക്ഷത്തിനും ഇടയിലായിരിക്കും വില.

ടിവിഎസിന്റെ തമിഴ്നാട് ഹൊസൂരിലുള്ള പ്ലാന്റിലാണ് ജി310ആർ നിർമിക്കുക. ഇതിന്റെ പ്രാദേശിക പതിപ്പും ഇറക്കാൻ ടിവിഎസിന് പദ്ധതിയുണ്ട്. ആറ് സ്പീഡ് ഗിയർബോക്സുള്ള ബൈക്കിന് പരമാവധി വേഗം മണിക്കൂറിൽ 144 കിലോമീറ്ററാണ്. അത്യാധുനിക ബ്രേക്കിംഗ് സംവിധാനവും ഈ ബൈക്കിനു നല്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.