ടോയ്ലറ്റ് നിർമാണം: സർക്കാരിനു സിയാലിന്റെ നാലു കോടി
ടോയ്ലറ്റ് നിർമാണം: സർക്കാരിനു സിയാലിന്റെ നാലു കോടി
Saturday, October 15, 2016 11:41 AM IST
നെടുമ്പാശേരി: സംസ്‌ഥാന സർക്കാരിന്റെ സമ്പൂർണ ശുചിത്വ പദ്ധതിക്കായി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് (സിയാൽ) നാലു കോടി രൂപ നൽകി. സിയാൽ ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഈ തുകയുടെ ചെക്ക് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ. വാസുകിക്കു കൈമാറി.

സിയാലിന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽനിന്നാണ് തുക നൽകിയതെന്നു മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ പറഞ്ഞു. തുറസായ ഇടങ്ങൾ വിസർജന വിമുക്‌തമാക്കുന്ന സർക്കാർ പദ്ധതിക്കാണ് ഈ തുക ചെലവഴിക്കുക. ഒരു വീടിനു കക്കൂസ് നിർമിക്കാൻ 15,200 രൂപയാണു നൽകുന്നത്. മലമ്പ്രദേശങ്ങളിൽ ഇത് 60,000 രൂപയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.