സൗത്ത് ഇന്ത്യൻ ബാങ്കിന് എഫ്ഐഇഒ എക്സ്പോർട്ട് എക്സലൻസ് പുരസ്കാരം
സൗത്ത് ഇന്ത്യൻ ബാങ്കിന് എഫ്ഐഇഒ എക്സ്പോർട്ട് എക്സലൻസ് പുരസ്കാരം
Thursday, October 13, 2016 11:22 AM IST
ചെന്നൈ: സൗത്ത് ഇന്ത്യൻ ബാങ്കിന് 2014–2015ലെ എഫ്ഐഇഒ എക്സ്പോർട്ട് എക്സലൻസ് പുരസ്കാരം ലഭിച്ചു. ദക്ഷിണ മേഖലയിലെ മികച്ച സാമ്പത്തിക സ്‌ഥാപന വിഭാഗത്തിലാണു പുരസ്കാരം. ബാങ്കിന്റെ ഫോറക്സ് ആദായവും കയറ്റുമതിക്കാർക്കുള്ള സേവനവുമാണു പുരസ്കാരത്തിന് അർഹമാക്കിയത്.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് (എഫ്ഐഇഒ) ഏർപ്പെടുത്തിയ പുരസ്കാരം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എംഡിയും സിഇഒയുമായ വി.ജി.മാത്യു, കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി നിർമല സീതാരാമനിൽനിന്ന് ഏറ്റുവാങ്ങി. ചെന്നൈയിൽ നടന്ന എഫ്ഐഇഒ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണു ദക്ഷിണ മേഖല കയറ്റുമതി പുരസ്കാരങ്ങളും വിതരണം ചെയ്തത്.


ഇന്ത്യയിലെ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലുകളുടെയും കമ്മോഡിറ്റി ബോർഡുകളുടെയും എക്സ്പോർട്ട് ഡെവലപ്മെന്റ് അഥോറിറ്റികളുടെയും ഉന്നതാധികാര സമിതിയാണ് 1965ൽ സ്‌ഥാപിതമായ എഫ്ഐഇഒ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.