ഏവിയേഷൻ റെഗുലേറ്ററുമായി സാംസംഗ് ചർച്ച നടത്തി
ഏവിയേഷൻ റെഗുലേറ്ററുമായി സാംസംഗ് ചർച്ച നടത്തി
Monday, September 26, 2016 11:05 AM IST
ന്യൂഡൽഹി: സാംസംഗിന്റെ മുതിർന്ന ഉദ്യോഗസ്‌ഥർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മേധാവികളുമായി ചർച്ച നടത്തി. ഏതാനും ദിവസം മുമ്പ് കമ്പനിയുടെ മുന്തിയ ശ്രേണിയിലുള്ള സ്മാർട്ട്ഫോൺ ഇൻഡിഗോ വിമാനത്തിൽവച്ച് തീപിടിച്ചതാണ് കാരണം. സിംഗപ്പൂരിൽനിന്ന് ചെന്നൈയിലേക്കു വന്ന ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ഗാലക്സി നോട്ട് 2 മോഡൽ ഫോണിന് തീ പിടിക്കുകയായിരുന്നു. സാംസംഗ് ഫോണുകൾ പൊട്ടിത്തെറിക്കുന്നെന്ന വ്യാപക പരാതിയുയരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ വിമാനത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ സംഭവമായിരുന്നു അത്. സാംസംഗിന്റെ ഏറ്റവും പുതിയ നോട്ട്–7 ആഗോളവ്യാപകമായി പൊട്ടിത്തെറിക്കുന്ന സാഹചര്യത്തിൽ കമ്പനിയുടെ മറ്റു മോഡലുകളും നിരീക്ഷണത്തിലാണ്. ബാറ്ററി നിർമാണത്തിലുള്ള അപാകതയായിരുന്നു നോട്ട് 7 മോഡലുകൾ പൊട്ടിത്തെറിക്കാൻ കാരണമെന്ന് സാംസംഗ് സ്‌ഥിരീകരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.