ബാങ്കിംഗ് ഓംബുഡ്സ്മാനിൽ പരാതികൾ വർധിച്ചു
Thursday, August 25, 2016 11:43 AM IST
തിരുവനന്തപുരം: ബാങ്കിംഗ് ഓംബുഡ്സ്മാനിൽ ബാങ്കിംഗ്സേവനം ലഭിക്കുന്നതു സംബന്ധിച്ച പരാതിയിൽ കുതിച്ചുകയറ്റം. 852 ബ്രാഞ്ചുള്ള എസ്ബിടിയെക്കുറിച്ച് 686ഉം 471 ബ്രാഞ്ചുള്ള എസ്ബിഐയെക്കുറിച്ച് 584ഉം പരാതികൾ ലഭിച്ചതായി ചീഫ് ജനറൽ മാനേജർ ഉമശങ്കർ പത്രസമ്മേളനത്തിൽ അറിയിച്ചു.

166 ബ്രാഞ്ചുള്ള കനറാബാങ്കിനെക്കുറിച്ച് 212 പരാതികളാണ് ലഭിച്ചത്. ആകെ ലഭിച്ച 3595 പരാതികളിൽ 2061 എണ്ണമാണ് സ്വീകരിച്ചത്. ബാങ്കുകൾ ഉത്തരവാദിത്തം നിറവേറ്റാത്തതിനെതിരേ 1744 പരാതി ലഭിച്ചു. ഈവിഭാഗത്തിൽ കഴിഞ്ഞ വർഷത്തേതിനേക്കാൾ 87.7 ശതമാനം വളർച്ചയുണ്ടായി. കാർഡ് ഉപയോഗം സംബന്ധിച്ച് 467 പരാതികൾ ലഭിച്ചു. കാർഡ് ഉപയോഗിച്ചപ്പോൾ പണം നഷ്‌ടമായതു സംബന്ധിച്ചാണ് പരാതികളിൽ അധികവും. ചെക്ക്കളക്ഷൻ, മിനിമം ബാലൻസ് തുടങ്ങിയ വിഷയങ്ങളിലുള്ളതാണ് ബാക്കി പരാതികൾ.

<ആ>പരാതി നല്കാൻ ചെയ്യേണ്ടത്

ബാങ്കിംഗ് സേവനം സംബന്ധിച്ച പരാതി ആദ്യം ബാങ്കുശാഖയിലാണ് നൽകേണ്ടത്. തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിലും ഒരു മാസത്തിനകം മറുപടി ലഭിക്കാതിരുന്നാലും നിരസിച്ചാലും ബാങ്കിംഗ് ഓംബുഡ്സ്മാന് പരാതി നൽകാം. വിശദ വിവരങ്ങളും തെളിവുകളും സഹിതം മേൽവിലാസം, പേര്, ഒപ്പ് എന്നിവ സഹിതം അപേക്ഷിക്കണം. ആവശ്യപ്പെടുന്ന പരിഹാരം, നേരിട്ടനഷ്‌ടത്തിന് ഉന്നയിക്കുന്ന നഷ്‌ടപരിഹാരം എന്നിവയും പരാതിയിൽ വ്യക്‌തമാക്കണം.


പരാതികൾ വെള്ളപേപ്പറിൽ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതി തപാൽ, ഇ–മെയിൽ മാർഗങ്ങളിലൂടെ നൽകാം. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>യീവേശൃൗ്മിമവേമുൗൃമാ*ൃയശ.ീൃഴ.ശി എന്ന വിലാസത്തിലും അയയ്ക്കാം.

ഷെഡ്യൂളിൽപെടാത്ത സഹകരണ ബാങ്കുകളും ഇൻഷ്വറൻസ് കമ്പനികളും ബാങ്കിംഗ് ഇതര ധനകാര്യ സ്‌ഥാപനങ്ങളും ഓംബുഡ്സ്മാന്റെ പരിധിയിൽപെടില്ല.

എടിഎം, ക്രഡിറ്റ് കാർഡുകൾ സംബന്ധിച്ച പരാതികൾ അതതുബാങ്കുകളാണ് പരിഹരിക്കുന്നത്. അതിനാൽ അത്തരം പരാതികളിൽ ആദ്യം ബാങ്കുകളെയാണ് സമീപിക്കേണ്ടത്. ബാങ്കിംഗ്സേവനത്തിലെ അപര്യാപ്തതകൾ സംബന്ധിച്ച്് 27 കാരണങ്ങളിൽ പരാതി നൽകാം. എടിഎം, ഇന്റർനെറ്റ്ബാങ്കിംഗ്, ബാങ്കുകളുടെസേവനങ്ങൾ നൽകാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലുംഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്.ഫോൺ: 0471 2326852,2335332.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.