ഓഫീസ് തുടങ്ങാൻ ’ആപ്പിൾ‘ കെട്ടിടം വാടകയ്ക്കെടുത്തു
ഓഫീസ് തുടങ്ങാൻ ’ആപ്പിൾ‘ കെട്ടിടം വാടകയ്ക്കെടുത്തു
Monday, July 25, 2016 10:27 AM IST
ബംഗളൂരു: അമേരിക്കൻ കമ്പനിയായ ആപ്പിൾ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാൻ കെട്ടിടം വാടകയ്ക്കെടുത്തു. ബംഗളൂരുവിൽ 40,000 ചതുരശ്ര അടി വിസ്തീർമുള്ള കെട്ടിടം ഏറ്റെടുക്കാൻ കരാറായി. ഡെവലപ്മെന്റ് സെന്റർ തുടങ്ങാനായാണ് ഈ കെട്ടിടം എടുക്കുന്നത്. വാർത്തയെക്കുറിച്ചു പ്രതികരിക്കാൻ ആപ്പിൾ തയാറായിട്ടില്ല. അടുത്ത വർഷമാദ്യം ഈ സെന്ററിന്റെ പ്രവർത്തനം തുടങ്ങാനാണു പദ്ധതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.