ടെലികോം മന്ത്രി കമ്പനി സിഇഒമാരെ കാണും
ടെലികോം മന്ത്രി കമ്പനി സിഇഒമാരെ കാണും
Saturday, July 23, 2016 11:09 AM IST
ന്യൂഡൽഹി: ടെലികോം മന്ത്രി മനോജ് സിൻഹ ടെലികോം കമ്പനി സിഇഒമാരുമായി തിങ്കളാഴ്ച ചർച്ച നടത്തും. കോൾ മുറിയൽ പ്രശ്നങ്ങളും മേഖലയിലെ പ്രധാന വെല്ലുവിളികളും ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച. ഇതാദ്യമായാണ് ടെലികോം മന്ത്രി കമ്പനി മേധാവികളുമായി ചർച്ച നടത്തുന്നത്.

കോൾ മുറിയൽ പ്രശ്നത്തിനെതിരേ ടെലികോം റെഗുലേറ്റർ ട്രായി നടപടികൾ കർശനമാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ കമ്പനികൾക്കെതിരേ പരാതിപ്രളമാണ്. ട്രായിയുടെ കണക്കനുസരിച്ച് ഈ വർഷം ഏറ്റവും കൂടുതൽ പരാതികളെത്തിയത് എയർടെലി നെതിരേയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.