വ്യവസായ നിയമങ്ങളിലും പ്രയോഗത്തിലും കാലാനുസൃത മാറ്റം വേണം: ഇ.പി. ജയരാജൻ
വ്യവസായ നിയമങ്ങളിലും പ്രയോഗത്തിലും കാലാനുസൃത മാറ്റം വേണം: ഇ.പി. ജയരാജൻ
Thursday, July 21, 2016 11:05 AM IST
തിരുവനന്തപുരം: വ്യവസായവുമായി ബന്ധപ്പെട്ട നിയമങ്ങളിലും അവയുടെ പ്രയോഗത്തിലും കാലാനുസൃതമായ പരിഷ്കാരം വേണമെന്നു വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. വ്യവസായം തുടങ്ങാനും തുടർന്നുപോകാനുമുള്ള തടസങ്ങൾ നീക്കാനുതകുംവിധം പുതിയ വ്യവസായ നയം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ഐഡിസിയുടെ 55–ാം വാർഷികാഘോഷവും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ശിൽപശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പല കാര്യങ്ങളും സമയബന്ധിതമായി നടപ്പാക്കാത്ത ഉദ്യോഗസ്‌ഥർ പ്രശ്നം സൃഷ്‌ടിക്കുന്നുണ്ട്. ഒരു വ്യവസായം തുടങ്ങാൻ അപേക്ഷ നൽകിയാൽ ഒട്ടേറെ അനുമതികൾ നേടേണ്ടതുണ്ട്. ഇവ ലഘൂകരിക്കണം. ഏതെങ്കിലും അനുമതിക്ക് ഒരു മാസത്തിലേറെ ഉദ്യോഗസ്‌ഥർ കാലതാമസം വരുത്തിയാൽ അനുമതി നൽകിയതായി കണക്കാക്കുന്ന നയമായിരിക്കും സർക്കാരിന്റേത്. ഓൺലൈൻ സംവിധാനം മെച്ചപ്പെടുത്തി വ്യവസായ ഓഫീസുകളേയും സ്‌ഥാപനങ്ങളേയും പരസ്പരം ബന്ധിപ്പിക്കണം. വ്യവസായികൾക്ക് സ്‌ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരം സൃഷ്‌ടിക്കും. ജില്ലാ വ്യവസായകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ഉടച്ചുവാർക്കാനാണ് സർക്കാരിന്റെ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.


കെഎസ്ഐഡിസി ചെയർമാനും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുമായി പി.എച്ച്. കുര്യൻ അധ്യക്ഷത വഹിച്ചു. കെഎസ്ഐഡിസി എംഡി ഡോ. എം.ബീന സ്വാഗതവും വ്യവസായ ഡയറക്ടർ പി.എം.ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.