സ്റ്റാർട്ടപ് നികുതി ഒഴിവ് ഏഴു വർഷമാകും
സ്റ്റാർട്ടപ് നികുതി ഒഴിവ് ഏഴു വർഷമാകും
Monday, May 30, 2016 11:32 AM IST
ന്യൂഡൽഹി: സ്റ്റാർട്ടപ് യൂണിറ്റുകൾക്കുള്ള നികുതി ഒഴിവ് കാലാവധി മൂന്നുവർഷത്തിൽനിന്ന് ഏഴു വർഷമാക്കും. ഇതിനുള്ള ശിപാർശ തന്റെ മന്ത്രാലയം നടത്തിയതായി വാണിജ്യമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ധനമന്ത്രാലയത്തിനാണു ശിപാർശ നല്കിയത്. ധനമന്ത്രാലയവും സുപ്രധാനമായ ഈ സംരംഭകമേഖലയോട് അനുഭാവം പുലർത്തുമെന്നു മന്ത്രി പറഞ്ഞു.

നികുതി ഒഴിവ് മൂന്നുവർഷമെന്നതു തീരെ കുറവാണെന്ന് ഇന്ത്യൻ ഏഞ്ജൽ നെറ്റ്വർക്ക് സഹസ്‌ഥാപകൻ സൗരഭ് ശ്രീവാസ്തവ പറഞ്ഞു.


ഇപ്പോഴത്തെ മൂന്നുവർഷ ഒഴിവ് അഞ്ചുവർഷത്തിലെ ഏതെങ്കിലും മൂന്നുവർഷം കൊണ്ട് എടുത്താൽ മതി. അതായതു നഷ്ടമുള്ള ആദ്യ രണ്ടു വർഷങ്ങൾക്ക് പ്രത്യേക ഒഴിവ് വാങ്ങാതെ പിന്നീടു ലാഭമുള്ള മൂന്നുവർഷങ്ങളിൽ നികുതി ഒഴിവ് വാങ്ങാം. അങ്ങനെ അഞ്ചുവർഷവും നികുതി ഇല്ലാതെ കഴിയാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.