വരുമാനത്തിൽ മുമ്പിലുള്ള സിഇഒമാരിൽ ഇന്ത്യൻ വംശജർ മൂന്നു പേർ
Friday, April 29, 2016 12:14 PM IST
സിലിക്കൺവാലി: ലോകത്തിൽ ഏറ്റവും അധികം വരുമാനമുള്ള 100 സിഇഒമാരിൽ ഇന്ത്യൻ വംശജരായ മൂന്നു പേർ ഇടംപിടിച്ചു. പെപ്സികോയുടെ ഇന്ദ്രാ നൂയി, ല്യോൺടെൽബേസെലിന്റെ ഭാവേഷ് പട്ടേൽ എന്നിവരാണ് ആദ്യ പത്തിൽ ഇടംപിടിച്ച ഇന്ത്യൻ വംശജർ.

കെമിക്കൽ കമ്പനിയായ ല്യോൺടെൽബേസെൽ ഇൻഡസ്ട്രീസിലെ മേധാവി ഭവനേഷ് വി. പട്ടേൽ പട്ടികയിൽ ആറാം സ്‌ഥാനത്താണ്. 2.45 കോടി ഡോളറാണ് (ഏകദേശം 163 കോടി രൂപ) വാർഷിക ശമ്പളം. പെപ്സികോ ചീഫ് എക്സിക്യൂട്ടീവായ നൂയി എട്ടാം സ്‌ഥാനത്താണ്. വാർഷിക ശമ്പളം 2.22 കോടി ഡോളർ ( ഏകദേശം 148 കോടി രൂപ).


100 പേരുടെ പട്ടികയിൽ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല 26–ാം സ്‌ഥാനത്താണ്. 1.83 കോടി ഡോളറാണ് (ഏകദേശം 122 കോടി രൂപ) വാർഷിക ശമ്പളം.

100 പേരുടെ പട്ടികയിൽ എട്ടു സ്ത്രീകളും ഇടംപിടിച്ചിട്ടുണ്ട്. വരുമാനത്തിൽ ഏറ്റവും വലിയ കമ്പനി ആപ്പിളാണ്. വരുമാനം 23370 കോടി ഡോളർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.