ലുലു ഫുഡ് ഫെസ്റിവല്‍ 18 വരെ
Tuesday, October 13, 2015 10:54 PM IST
കൊച്ചി: അന്താരാഷ്ട്ര ഭക്ഷ്യവിഭവങ്ങള്‍ ആകര്‍ഷകമായ ഓഫറുകളോടൊപ്പം ആസ്വദിക്കാന്‍ അവസരമൊരുക്കി ഇടപ്പള്ളി ലുലു മാള്‍ സംഘടിപ്പിക്കുന്ന ലുലു ഫുഡ് ഫെസ്റിവല്‍ സിനിമാ താരം ബാല ഉദ്ഘാടനംചെയ്തു. ലുലു മാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്സ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, അസിസ്റന്റ് മാള്‍ മാനേജര്‍ കെ.കെ. ഷെരീഫ്, ലുലു മീഡിയ ഹെഡ് എന്‍.ബി. സ്വരാജ്, ഓപ്പറേഷന്‍സ് മാനേജര്‍ സമീര്‍ വര്‍മ എന്നിവര്‍ സന്നിഹിതരായിരുന്നു.

26 ഫുഡ് ഔട്ട്ലെറ്റുകള്‍, 12 ഡൈന്‍ ഇന്‍ റെസ്ററന്റുകള്‍ എന്നിവയ്ക്കു പുറമേ വിപുലമായ ഭക്ഷ്യവിഭവങ്ങളുടെ കലവറയൊരുക്കുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റും അടക്കം ഭക്ഷണപ്രേമികള്‍ക്കു പുതു അനുഭവമാണ് ലുലു മാള്‍ ഒരുക്കുന്നത്. ടര്‍ക്കിഷ്, ഇറ്റാലിയന്‍, അറബിക്, ചൈനീസ്, കോണ്‍ടിനന്റല്‍, അമേരിക്കന്‍, നോര്‍ത്ത് ഇന്ത്യന്‍, സീ ഫുഡ് സ്പെഷ്യാലിറ്റീസ് എന്നിവ തുടങ്ങി കേരളത്തിന്റെ തനതു രുചി വൈവിധ്യങ്ങളിലും എത്തിനില്‍ക്കുന്ന ഭക്ഷ്യ വിസ്മയങ്ങള്‍ക്ക് ഓഫറുകളും ഡിസ്കൌണ്ടുകളും നല്കിയിട്ടുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച ഫുഡ് ഫെസ്റിവല്‍ 18 വരെ ഉണ്ടായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.