ശമ്പളക്കാര്‍ക്കായി ഫെഡറല്‍ ബാങ്ക് വ്യക്തിഗത വായ്പകള്‍ നല്‍കുന്നു
Tuesday, August 4, 2015 11:19 PM IST
കൊച്ചി: മാസശമ്പളക്കാര്‍ക്കായി ഒട്ടേറെ പ്രത്യേകതകളോടുകൂടിയ വ്യക്തിഗത വായ്പാ പദ്ധതി ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഫെഡ് പ്രീമിയ എന്നു പേരിട്ടിട്ടുള്ള പദ്ധതി പ്രകാരം 48 മാസം വരെ തിരിച്ചടവിനു കാലാവധിയുള്ള വായ്പയില്‍ 10 ലക്ഷം രൂപവരെ ഒരാള്‍ക്ക് അനുവദിക്കും.

വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നതും താരതമ്യേന കുറഞ്ഞ പലിശ നിരക്കുമാണ് പദ്ധതിയുടെ മറ്റ് പ്രത്യേകതകള്‍. ബാങ്കില്‍ അക്കൌണ്ട് ഇല്ലാത്തവര്‍ക്കും നിര്‍ദ്ദിഷ്ട കെവൈസി ഫോമും വരുമാനരേഖകളും നല്‍കിയാല്‍ വായ്പ ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ മുംബൈ, ന്യൂഡല്‍ഹി, പൂനെ, ചെന്നൈ, ബംഗളൂരു, എറണാകുളം, തിരുവനന്തപുരം എന്നീ നഗരങ്ങളിലെ ശാഖകളിലാണ് ഫെഡ് പ്രീമിയ നടപ്പാക്കുന്നത്.


മാസശമ്പളക്കാരായ യുവാക്കള്‍ക്കായി ആകര്‍ഷകവും സൌകര്യപ്രദവുമായ വാഗ്ദാനങ്ങളുടെ ഒരു സഞ്ചയം തന്നെ സമ്മാനിക്കാനാണ് ബാങ്ക് ശ്രദ്ധിക്കുന്നതെന്ന് റീട്ടെയ്ല്‍ ബിസിനസ് മേധാവി കെ.എ.ബാബു പറഞ്ഞു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ മുതല്‍ കുടുംബത്തോടെ വിനോദയാത്ര പോകുന്നതുവരെയുള്ള വ്യക്തിഗതാവശ്യങ്ങള്‍ക്കെല്ലാം വായ്പ ലഭ്യമാണ്. താരതമ്യേന വളരെ കുറഞ്ഞ പലിശയാണ് ഇതിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.