കിറ്റ്കോയുടെ ടെക്നോലാബ് പ്രവര്‍ത്തനം തുടങ്ങി
കിറ്റ്കോയുടെ ടെക്നോലാബ് പ്രവര്‍ത്തനം തുടങ്ങി
Monday, December 22, 2014 1:06 AM IST
കൊച്ചി: സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതില്‍ കിറ്റ്കോ ശ്രദ്ധേയമായ നേട്ടം കൈവരിച്ചെന്ന് മന്ത്രി കെ. ബാബു. പ്രവര്‍ത്തന സ്വാതന്ത്യ്രമാണ് ഈ മികവിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. കിറ്റ്കോയുടെ എന്റെ സംരംഭം പദ്ധതിയുടെ ഭാഗമായുള്ള ടെക്നോലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനത്തിലൂടെ ഈ രംഗത്ത് കുതിച്ചുചാട്ടത്തിന് സാധ്യതയുണ്ട്. അത് ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം തന്നെ മത്സ്യ മേഖലയിലേക്കു സംരംഭകരെ ആകര്‍ഷിക്കുകയും വേണം. ഐടിക്കു പുറമെ കൃഷി, ഭക്ഷ്യസംസ്കരണം, ഫിഷറീസ്, ഫാഷന്‍ ടെക്നോളജി, ആയുര്‍വേദം, ബയോടെക്നോളജി, മാലിന്യനിര്‍മാര്‍ജനവും സംസ്കരണവും, കമ്യൂണിക്കേഷന്‍ എന്നീ മേഖലകളിലാണ് എന്റെ സംരംഭം പദ്ധതി ഊന്നല്‍ നല്‍കുന്നത്. സാങ്കേതിക ആശയങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി വ്യാവസായിക സംരംഭത്തിലെത്തിക്കാനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ കിറ്റ്കോ ഒരുക്കും. സംരംഭങ്ങള്‍ തുടങ്ങാനുള്ള ധനസഹായം കിറ്റ്കോ ഇന്നവേഷന്‍ ഫണ്ടിംഗില്‍ നിന്നു ലഭ്യമാക്കും.


കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റഡീസ് വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ്, ശിവദാസ് പി. മേനോന്‍, കിറ്റ്കോ എംഡി സിറിയക് ഡേവിസ്, കിറ്റ്കോ ജനറല്‍ മാനേജര്‍ രഞ്ജിത്ത് ഡൊമിനിക്, ഡോ. കെ.സി. ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.