ബെലാറൂസിൽ ലൂക്കാഷെങ്കോ തുടരും
Tuesday, January 28, 2025 1:12 AM IST
മിൻസ്ക്: ബലാറൂസിൽ അലക്സാണ്ടൽ ലൂക്കാഷെങ്കോയുടെ ഭരണം തുടരും. ഞായറാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹം 86.6 ശതമാനം വോട്ട് നേടി ജയിച്ചെന്നാണ് അറിയിപ്പ്. തെരഞ്ഞെടുപ്പിനു വിശ്വാസ്യതയില്ലെന്ന് യൂറോപ്യൻ നേതാക്കൾ പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിശ്വസ്ത മിത്രമായ ലൂക്കാഷെങ്കോ ഇത് ഏഴാം വട്ടമാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് ബലാറൂസ് രൂപീകൃതമായ ശേഷം ലൂക്കാഷെങ്കോ മാത്രമാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.