ലിയോ വരാഡ്കർ രാജി പ്രഖ്യാപിച്ചു
ലിയോ വരാഡ്കർ രാജി പ്രഖ്യാപിച്ചു
Wednesday, March 20, 2024 11:46 PM IST
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ പ്ര​ധാ​ന​മ​ന്ത്രി ലി​യോ വ​രാ​ഡ്ക​ർ രാ​ജി പ്ര​ഖ്യാ​പി​ച്ചു.

ഭ​ര​ണ​ക​ക്ഷി​യാ​യ ഫി​നെ ഗേ​ൽ പാ​ർ​ട്ടി​യു​ടെ നേ​തൃ​സ്ഥാ​നം ഇ​ന്ന​ലെത്ത​ന്നെ രാ​ജി​വ​ച്ച​താ​യി അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ൽ പു​തി​യ നേ​താ​വി​നെ ക​ണ്ടെ​ത്തു​ന്ന​തു​വ​രെ തു​ട​രും.

വി​കാ​രാ​ധീ​ന​നാ​യി സം​സാ​രി​ച്ച വ​രാ​ഡ്ക​ർ, വ്യ​ക്തി​പ​ര​വും രാ​ഷ്‌​ട്രീ​യ​​വു​മാ​യ കാ​ര​ണ​ങ്ങ​ളാ​ണ് രാ​ജി​ക്കു​ പി​ന്നി​ലെ​ന്ന് പ​റ​ഞ്ഞു.


ഫി​നെ ഗേ​ൽ, ഫി​യാ​നാ ഫെ​യി​ൽ എ​ന്നീ ര​ണ്ടു പ്ര​മു​ഖ പാ​ർ​ട്ടി​ക​ളും ഗ്രീ​ൻ എ​ന്ന ചെ​റു പാ​ർ​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്ന സ​ഖ്യ​ക​ക്ഷി സ​ർ​ക്കാ​രാ​ണ് അ​യ​ർ​ല​ൻ​ഡ് ഭ​രി​ക്കു​ന്ന​ത്. റൊ​ട്ടേ​ഷ​ൻ സ​ന്പ്ര​ദാ​യ​ത്തി​ൽ 2022ലാ​ണ് വ​രാ​ഡ്ക​ർ പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.