സ​ന്തോ​ഷ​ത്തി​ൽ ഫി​ൻ​ല​ൻ​ഡി​നെ തോ​ൽ​പി​ക്കാ​നാ​വി​ല്ല മ​ക്ക​ളേ...!
സ​ന്തോ​ഷ​ത്തി​ൽ ഫി​ൻ​ല​ൻ​ഡി​നെ  തോ​ൽ​പി​ക്കാ​നാ​വി​ല്ല മ​ക്ക​ളേ...!
Wednesday, March 20, 2024 11:46 PM IST
ജ​നീ​വ: ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തു​ഷ്ട​മാ​യ രാ​ജ്യ​മാ​യി തു​ട​ര്‍​ച്ച​യാ​യ ഏ​ഴാം വ​ര്‍​ഷ​വും ഫി​ന്‍​ല​ന്‍​ഡ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ്വീ​ഡ​ൻ, ഡെ​ന്മാ​ര്‍​ക്ക്, ഐ​സ്‌​ലാ​ൻ​ഡ് തു​ട​ങ്ങി​യ അ​യ​ല്‍​രാ​ജ്യ​ങ്ങ​ളും സ​ന്തു​ഷ്ട രാ​ജ്യ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത ലോ​ക ഹാ​പ്പി​ന​സ് വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടി​ന്‍റെ ആ​ദ്യ പ​ത്തി​ല്‍ ഇ​ടം​പി​ടി​ച്ചു.

അ​തേ​സ​മ​യം, പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളി​ലെ യു​വ​ജ​ന​ങ്ങ​ളി​ല്‍ സ​ന്തോ​ഷം കു​റ​യു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ടി​ലെ ക​ണ്ടെ​ത്ത​ൽ.

പ​തി​റ്റാ​ണ്ട് മു​മ്പ് റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ ആ​രം​ഭി​ച്ച​ശേ​ഷം ആ​ദ്യ​മാ​യി അ​മേ​രി​ക്ക​യും ജ​ര്‍​മ​നി​യും പ​ട്ടി​ക​യി​ലെ ആ​ദ്യ 20ല്‍​നി​ന്നു പു​റ​ത്താ​യി. കോ​സ്റ്റ​ാറി​ക്ക (12), കു​വൈ​ത്ത് (13) എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ആ​ദ്യ 20ല്‍ ​പു​തു​താ​യി ഇ​ടം​പി​ടി​ച്ച​വ​ർ.


താ​ലി​ബാ​ന്‍ അ​ധി​കാ​രം തി​രി​ച്ചു​പി​ടി​ച്ച​ശേ​ഷം മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള്‍​ക്കു കു​പ്ര​സി​ദ്ധി​യാ​ര്‍​ജി​ച്ച അ​ഫ്ഗാ​നി​സ്ഥാ​നാ​ണ് 143 രാ​ജ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട പ​ട്ടി​ക​യി​ല്‍ ഏ​റ്റ​വും അ​വ​സാ​ന സ്ഥാ​ന​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.