ഇന്ത്യൻ ബുദ്ധസന്യാസിയുടെ ഭൗതികാവശിഷ്ടം ചൈനീസ് സർക്കാരിനു കൈമാറി
Tuesday, July 18, 2017 12:05 PM IST
ബെ​​​യ്ജിം​​​ഗ്: നൂ​​​റ്റാ​​​ണ്ടു​​​ക​​​ൾ​​​ക്കു മു​​​ന്പ് ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു ചൈ​​​ന​​​യി​​​ലേ​​ക്കു കു​​​ടി​​​യേ​​​റി​​​യ ബു​​​ദ്ധസ​​​ന്യാ​​​സി​​​യു​​​ടെ ഭൗ​​​തി​​​കാ​​​വ​​​ശി​​​ഷ്ടം ക്ഷേ​​​ത്ര അ​​​ധി​​​കൃ​​​ത​​​ർ വ​​​ട​​​ക്ക​​​ൻ ഹെ​​​ബെ​​​യ് പ്ര​​​വി​​​ശ്യ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു കൈ​​​മാ​​​റി​​​യ​​​താ​​​യി സൂ​​​ച​​​ന. 916-1125 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ ലി​​​യാ​​​വൊ സാ​​​മ്രാ​​​ജ്യ​​​ത്തി​​​ൽ ജീ​​​വി​​​ച്ചി​​​രു​​​ന്ന പ്ര​​​മു​​​ഖ ബു​​​ദ്ധസ​​​ന്യാ​​​സി​​​യാ​​​യി​​​രു​​​ന്ന സി​​​ക്സി​​​യാ​​​ൻ സ​​​ൻ​​​സാ​​​ങി​​​ന്‍റെ ഭൗ​​​തി​​​കാ​​​വ​​​ശി​​​ഷ്ട​​​മാ​​​ണ് കൈ​​​മാ​​​റി​​​യ​​​തെ​​​ന്നാ​​​ണു പ്രാ​​​ദേ​​​ശി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്.


ഹൗ​​​ഷു​​​യി ന​​​ഗ​​​ര​​​ത്തി​​​ലെ ഡി​​​ൻ​​​ഗ്ഹു​​​യി ക്ഷേ​​​ത്ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സി​​​ക്സി​​​യാ​​​ന്‍റെ ഭൗ​​​തി​​​കാ​​​വ​​​ശി​​​ഷ്ടം ഇ​​​തു​​​വ​​​രെ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​ക്കാ​​​ര​​​നാ​​​യ ഇ​​​ദ്ദേ​​​ഹം ഹി​​​താ​​​നി​​​ലെ​​​ത്തു​​​ക​​​യും നി​​​ര​​​വ​​​ധി സ​​​ന്യ​​​സ്ത-​​​കാ​​​യി​​​ക സൂ​​​ത്ര​​​ങ്ങ​​​ൾ സ്വാ​​​യ​​​ത്ത​​​മാ​​​ക്കു​​​ക​​​യും പ​​​ഠി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തെ​​​ന്നാ​​​ണ് ച​​​രി​​​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.