ഇസ്‌ലാമിക ഭീകരതയെ തകര്‍ക്കും: ട്രംപ്
ഇസ്‌ലാമിക ഭീകരതയെ തകര്‍ക്കും: ട്രംപ്
Friday, January 20, 2017 1:46 PM IST
വാ​ഷിം​ഗ്ട​ണ്‍ഡി​സി: ന​മ്മു​ടെ സ്വ​പ്‌​ന​ങ്ങ​ള്‍ സ​ഫ​ല​മാ​കു​ന്ന ദി​ന​ങ്ങ​ള്‍ തു​ട​ങ്ങി... അ​മേ​രി​ക്ക​യു​ടെ 45-ാമ​ത്തെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍ഡ് ട്രം​പ് സ​ത്യ​പ്ര​തി​ജ്ഞ​യ് ക്കു ശേ​ഷ​മു​ള്ള ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ ഇ​തു പ​റ​ഞ്ഞ​പ്പോ​ള്‍ എ​ട്ടു​ല​ക്ഷ​ത്തി​ലേ​റെ കാ​ണി​ക​ള്‍ നി​ര്‍ത്താ​തെ കൈ​യ​ടി​ച്ചു.

ഇ​സ്‌​ലാ​മി​ക ഭീ​ക​ര​ത​യെ ഭൂ​മു​ഖ​ത്തുനി​ന്നു തു​ട​ച്ചുമാ​റ്റു​മെ​ന്ന് അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു. എ​ന്നാ​ല്‍, മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ മേ​ല്‍ അ​ധീ​ശ​ത്വ​ത്തി​നു ത​ന്‍റെ ഭ​ര​ണ​കൂ​ടം ശ്ര​മി​ക്കി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ഇ​നി ഒ​രി​ക്ക​ലും അ​മേ​രി​ക്ക അ​വ​ഗ​ണി​ക്ക​പ്പെ​ടി​ല്ലെ​ന്ന് എ​ഴു​പ​തു​കാ​ര​നാ​യ പു​തി​യ പ്ര​സി​ഡ​ന്‍റ് ഉ​റ​ക്കെ പ്ര​ഖ്യാ​പി​ച്ചു. അ​മേ​രി​ക്ക​യും അ​മേ​രി​ക്ക​ക്കാ​രും ആ​ദ്യം എ​ന്ന​താ​കും ത​ന്‍റെ ന​യം. അ​മേ​രി​ക്ക​യു​ടെ​യും അ​മേ​രി​ക്ക​ന്‍ കു​ടും​ബ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ താ​ന്‍ ഉ​റ​പ്പാ​ക്കു​മെ​ന്നും ആ​ദ്യ പ്ര​സം​ഗ​ത്തി​ല്‍ ട്രം​പ് പ​റ​ഞ്ഞു.


യുഎ​സ് ചീ​ഫ് ജ​സ്റ്റീ​സ് ജോ​ണ്‍ റോ​ബ​ര്‍ട്‌​സി​ന്‍റെ മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ശേ​ഷ​മു​ള്ള പ്ര​സം​ഗം 16 മി​നി​റ്റ് നീ​ണ്ടു.വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി​​​യി​​​ൽ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന അ​​​ധി​​​കാ​​​രം ജ​​​ന​​​ങ്ങ​​​ൾ​​​ക്കു തി​​​രി​​​ച്ചു ന​​​ൽ​​​കു​​​ക​​​യാ​​​ണെ​​​ന്നു ട്രം​​​പ് പ​​​റ​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക ഒ​​​ന്നാ​​​മ​​​ത് എ​​​ന്ന ന​​​യം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് ശ്ര​​​മി​​​ക്കും. അ​​​തി​​​ർ​​​ത്തി സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കു​​​ക, ക​​​ഷ്ട​​​പ്പെ​​​ടു​​​ന്ന ഇ​​​ട​​​ത്ത​​​ര​​​ക്കാ​​​രെ സ​​​ഹാ​​​യി​​​ക്കു​​​ക, അ​​​മേ​​​രി​​​ക്ക​​​യു​​​ടെ സൈ​​​നി​​​ക​​​ശ​​​ക്തി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക എ​​​ന്നീ ല​​​ക്ഷ്യ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​മെ​​​ന്നു ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.