ഡോണൾഡ് ട്രംപ് ഇന്നു സ്ഥാനമേൽക്കും
ഡോണൾഡ് ട്രംപ് ഇന്നു സ്ഥാനമേൽക്കും
Thursday, January 19, 2017 2:02 PM IST
വാ​​ഷിം​​ഗ്ട​​ൺ​​ഡി​​സി: അ​​മേ​​രി​​ക്ക​​യു​​ടെ 45-ാമ​​ത്തെ പ്ര​​സി​​ഡ​​ന്‍റാ​​യി റി​​പ്പ​​ബ്ളി​​ക്ക​​ൻ പാ​​ർ​​ട്ടി​​ക്കാ​​ര​​നാ​​യ ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ഇ​​ന്ന് സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് അ​​ധി​​കാ​​ര​​മേ​​ൽ​​ക്കും. വാഷിംഗ്ടൺ സമയം രാ​​വി​​ലെ 9.30ന് ​​ഒ​​ബാ​​മ​​യും ട്രം​​പും വൈ​​റ്റ്ഹൗ​​സി​​ൽ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. പി​​ന്നീ​​ട് ഇ​​രു​​വ​​രും ഒ​​രു​​മി​​ച്ച് ക്യാ​​പി​​റ്റോ​​ളി​​ലേ​​ക്കു പോ​​കും. സം​​ഗീ​​ത​​ക്ക​​ച്ചേ​​രി​​യോ​​ടെ രാ​​വി​​ലെ 9.30ന് ​​ച​​ട​​ങ്ങ് ആ​​രം​​ഭി​​ക്കും.

11.30നു ​​പെ​​ൻ​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്യും. ഉ​​ച്ച​​യ്ക്ക് 12 മ​​ണി​​ക്ക് സു​​പ്രീം​​കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീ​​സ് ജോ​​ൺ റോ​​ബ​​ർ​​ട്സ് ട്രം​​പി​​നു സ​​ത്യ​​പ്ര​​തി​​ജ്ഞാ വാ​​ച​​കം ചൊ​​ല്ലി​​ക്കൊ​​ടു​​ക്കും. മു​​ൻ പ്ര​​സി​​ഡ​​ന്‍റ് ഏബ്രഹാം ലി​​ങ്ക​​ൺ ഉ​​പ​​യോ​​ഗി​​ച്ച ബൈ​​ബി​​ളും 1955ൽ ​​സ​​ൺ​​ഡേ​​സ്കൂ​​ൾ പ​​രീ​​ക്ഷ പാ​​സാ​​യ​​പ്പോ​​ൾ അ​​മ്മ നൽകിയ ബൈ​​ബി​​ളും ഉ​​പ​​യോ​​ഗി​​ച്ചാ​​യി​​രി​​ക്കും ട്രം​​പ് സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്യു​​ക.

ഇ​​തോ​​ടെ അ​​മേ​​രി​​ക്ക​​യു​​ടെ പ്ര​​സി​​ഡ​​ന്‍റും സ​​ർ​​വ​​സൈ​​ന്യാ​​ധി​​പ​​നു​​മാ​​കു​​ന്ന ട്രം​​പ് ക്യാ​​പി​​റ്റോ​​ൾ മ​​ന്ദി​​ര​​ത്തി​​ൽ നി​​ന്ന് ഉ​​ദ്ഘാ​​ട​​ന പ്ര​​സം​​ഗം ന​​ട​​ത്തും. വി​​രു​​ന്നു സ​​ത്കാ​​ര​​ത്തി​​നു​​ശേ​​ഷം ക്യാ​​പി​​റ്റോ​​ളി​​ൽ​​നി​​ന്നു വൈ​​റ്റ്ഹൗ​​സി​​ലേ​​ക്കു​​ള്ള പ​​രേ​​ഡി​​നു ട്രം​​പും പെ​​ൻ​​സും നേ​​തൃ​​ത്വം ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.