സമഗ്ര പ്രവാസി ക്ഷേമപദ്ധതിക്കു രൂപം നൽകുമെന്ന് സ്പീക്കർ
Saturday, December 3, 2016 1:36 PM IST
മസ്കറ്റ്: കേരളം അടുത്ത വർഷം സമഗ്ര പ്രവാസി ക്ഷേമ പദ്ധതിക്ക് രൂപം നൽകുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. മസ്കറ്റിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിന്നു അദ്ദേഹം. കേരളം അറുപതിന്റെ നറവിൽ എന്നതായിരുന്നു വിഷയം. 2017–ൽ നടപ്പാക്കാനുദ്ദേശിക്കുന്ന ക്ഷേമ പദ്ധതിയിലേക്ക് പ്രവാസികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അദ്ദേഹം ആരാഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.