കാബൂൾ ഭീകരാക്രമണം: മരണം 13
കാബൂൾ ഭീകരാക്രമണം: മരണം 13
Thursday, August 25, 2016 11:55 AM IST
കാബൂൾ: കാബൂളിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഏഴു വിദ്യാർഥികളും ഒരു അധ്യാപകനും അഞ്ചു സുരക്ഷാഭടന്മാരുമാണു കൊല്ലപ്പെട്ടതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. താലിബാനാണ് ആക്രമണം നടത്തിയതെന്നു കരുതപ്പെടുന്നു.

ഭീകരർ ബന്ദികളാക്കിയ 200ൽ അധികം പേരെ രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രി ഏഴിന് കാർബോംബ് ആക്രമണം നടത്തിയാണ് ഭീകരർ കാമ്പസിൽ കടന്നത്. ഒമ്പതുമണിക്കൂറിനു ശേഷമാണ് ഭീകരരെ തുരത്തി കാമ്പസ് സുരക്ഷിതമാക്കാൻ പോലീസിനായത്.


പാക്കിസ്‌ഥാനിലാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ്ഗനി കുറ്റപ്പെടുത്തി. താലിബാനെതിരേ ശക്‌തമായ നടപടി സ്വീകരിക്കണമെന്ന് പാക് സൈനിക മേധാവിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.