ഭീകരബന്ധം; അഞ്ചു പാക് നാവിക ഓഫീസർമാരെ വധശിക്ഷയ്ക്കു വിധിച്ചു
Tuesday, May 24, 2016 11:50 AM IST
ഇസ്ലാമാബാദ്: രണ്ടു വർഷം മുമ്പ് കറാച്ചി നേവൽ ഡോക്ക്യാർഡിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ സബ് ലഫ്റ്റനന്റ് ഹമദ് അഹമ്മദ് ഉൾപ്പെടെ അഞ്ച് നാവിക ഓഫീസർമാർക്കു നാവിക ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചു. ഇവർക്ക് ഐഎസുമായി ബന്ധമുണ്ടെന്നു പറയപ്പെടുന്നു. പാക് യുദ്ധക്കപ്പലായ പിഎൻഎസ് സുൾഫിക്കർ റാഞ്ചാനും അതുപയോഗിച്ച് അമേരിക്കൻ നാവികസേനയുടെ കപ്പലിനെ ആക്രമിക്കാനും പ്രതികൾ ഗൂഢാലോചന നടത്തിയെന്നു പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി.


കറാച്ചി നേവൽഡോക്ക്യാർഡ് ആക്രമണത്തിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. രഹസ്യവിചാരണ നടത്തിയാണു ശിക്ഷ വിധിച്ചതെന്നും വിധിക്ക് എതിരേ അപ്പീൽ നൽകുമെന്നും പ്രതി ലഫ്റ്റനന്റ് ഹമദ് അഹമ്മദിന്റെ പിതാവ് റിട്ടയേർഡ് മേജർ സയിദ് അഹമ്മദ് ഡോൺ പത്രത്തോടു പറഞ്ഞു. തന്റെ മകനെയും കൂട്ടാളികളെയും ചിലർ ചേർന്നു ബലിയാടുകളാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.