എൽ നിനോ: യുഎൻ പ്രതിനിധിയെ നിയമിച്ചു
Monday, May 23, 2016 12:39 PM IST
വാഷിംഗ്ടൺ: യുണെറ്റഡ്നേഷൻസ് എൽനിനോ, കാലാവസ്‌ഥാ വ്യതിയാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക യുഎൻ പ്രതിനിധികളായി മുൻ ഐറിഷ് പ്രസിഡന്റ് മേരി റോബിൻസൺ, കെനിയൻ നയതന്ത്രജ്‌ഞൻ മക്കാരിയ കാമു എന്നിവരെ സെക്രട്ടറിജനറൽ ബാൻ കി മൂൺ നിയമിച്ചു.

ബോധവത്കരണം നടത്തുക, മുന്നറിയിപ്പു നൽകുക തുടങ്ങിയ ചുമതലകളാണ് ഇവർക്കുള്ളത്.വരൾച്ചയ്ക്കും വെള്ളപ്പൊക്കത്തിനും ഇടയാക്കുന്ന എൽനിനോ പ്രതിഭാസം ഈ വർഷം വൻനാശം വിതയ്ക്കുമെന്നാണു സൂചന.


സുഡാനിലും എത്യോപ്യയിലും കടുത്ത വരൾച്ചയുണ്ടാവും. സുഡാനിൽ നാലുലക്ഷം പേർ പട്ടിണിയിലാവുമെന്നു യുഎൻ കണക്കാക്കുന്നു. കാലാവസ്‌ഥാ വ്യതിയാനത്തിനിടയാക്കുന്ന കാർബൺ നിർഗമനത്തിനുത്തരവാദികൾ അധികവും സമ്പന്ന രാജ്യങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.