തായ്വാൻ പ്രസിഡന്റിനു ചൈനയുടെ താക്കീത്
തായ്വാൻ പ്രസിഡന്റിനു ചൈനയുടെ താക്കീത്
Friday, May 20, 2016 11:14 AM IST
തായ്പേയ്: തായ്വാൻ പ്രസിഡന്റായി ചൈനാവിരുദ്ധ പാർട്ടി നേതാവ് സായ് ഇംഗ്്വെൻ ഇന്നലെ തലസ്‌ഥാനമായ തായ്പേയിൽ സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു.

ചൈനയിൽനിന്നു വേർപെട്ടു പോകാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നത് അപകടകരമായിരിക്കുമെന്നു പ്രസിഡന്റ് സായ് ഇംഗ്്വെന്നിന് ബെയ്ജിംഗ് മുന്നറിയിപ്പു നൽകി.

സ്വയംഭരണമുള്ള തായ്്വാനെ തങ്ങളുടെ വിഘടിത പ്രവിശ്യയായാണു ചൈന കണക്കാക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആധാരശില ഏകചൈനാ നയമാണെന്നു ബെയ്ജിംഗ് ഓർമിപ്പിച്ചു.

ചരിത്രത്തിന്റെ മാറാപ്പ് മാറ്റിവച്ച് രചനാത്മകമായ ചർച്ചയിലൂടെ ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ ഇംഗ്്വെൻ ആഹ്വാനം ചെയ്തെന്നു ബിബിസി റിപ്പോർട്ട് ചെയ്തു.


ഇതേസമയം, തായ്വാനിൽ എന്തെല്ലാം രാഷ്ര്‌ടീയ മാറ്റങ്ങൾ ഉണ്ടായാലും ഏകചൈന എന്ന നയത്തിൽനിന്നു ബെയ്ജിംഗ് പിന്നോട്ടുപോകില്ലെന്ന് ചൈനീസ് വിദേശകാര്യവക്‌താവ് ഹുവാ ചിൻ യുംഗ് പറഞ്ഞു.

ജനുവരിയിൽ നടന്ന പാർലമെന്റ്, പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ തായ്വാൻ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന സാ്്്ഇംഗ്വെന്നിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി വൻഭൂരിപക്ഷം നേടിയിരുന്നു. ചൈനയെ അനുകൂലിക്കുന്ന മാ യിംഗ്ജിയുടെ പാർട്ടിയെ പരാജയപ്പെടുത്തിയാണ് ഇംഗ്വെൻ അധികാരത്തി ലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.