ഹോങ്കോംഗില്‍ ഏറ്റുമുട്ടല്‍ 90 പോലീസുകാര്‍ക്കു പരിക്കേറ്റു
Wednesday, February 10, 2016 11:25 PM IST
ഹോങ്കോംഗ്: നടപ്പാതകളിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ എത്തിയ പോലീസും കച്ചവടക്കാരും തമ്മില്‍ ഹോങ്കോംഗിലെ മോംഗ്കോക്ക് ജില്ലയില്‍ ഏറ്റുമുട്ടി. 90 പോലീസുകാര്‍ക്കും ഡസന്‍കണക്കിനു കച്ചവടക്കാര്‍ക്കും പരിക്കേറ്റു.

ഇഷ്ടികകളും കുപ്പികളുമായാണു കച്ചവടക്കാര്‍ പോലീസിനെ നേരിട്ടത്. അറസ്റിനെ എതിര്‍ത്തതിനും പോലീസിനെ ആക്രമിച്ചതിനും 54 പേരെ കസ്റഡിയിലെടുത്തെന്നു പോലീസ് അറിയിച്ചു. അക്രമത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.