സമീപകാലത്തെ വന്‍ ഭൂകമ്പങ്ങള്‍
Sunday, April 26, 2015 12:24 AM IST
1992 ഡിസംബര്‍ 12: ഇന്തോനേഷ്യയിലെ കിഴക്കന്‍ ന്യൂസടെങ്കാര ദ്വീപുകളില്‍ റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ദുരന്തത്തില്‍ 2,200 പേര്‍ മരിച്ചു.

1993 സെപ്റ്റംബര്‍ 30: ദക്ഷിണേഷ്യയില്‍ റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 10,000 പേര്‍ മരിച്ചു.

1994 ജൂണ്‍ 6: കൊളംബിയയിലെ പേസ് റിവര്‍ താഴ്വരയിലുണ്ടായ ഭൂകമ്പത്തില്‍ ആയിരത്തോളം പേര്‍ മരിച്ചു.

1995 ജനുവരി 17: ജപ്പാനിലെ കോബില്‍ റിക്ടര്‍ സ്കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 6,430 പേര്‍ മരിച്ചു.

1995 മേയ് 28: റഷ്യയില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 1,989 പേര്‍ മരിച്ചു.

1997 മേയ് 10: കിഴക്കന്‍ ഇറാനില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 1,560 പേര്‍ മരിച്ചു.

1998 ഫെബ്രുവരി 4: അഫ്ഗാനിസ്ഥാനിലെ ടാക്ഹര്‍ പ്രവിശ്യയില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 4,500 പേര്‍ മരിച്ചു.

1998 മേയ് 30: അഫ്ഗാനിസ്ഥാനിലെ ടാക്ഹറില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 4,000 പേര്‍ മരിച്ചു.

1998 ജൂലൈ 17: ഗയാനയിലെ പാപുവയില്‍ സമുദ്രത്തിനടിയില്‍ സ്കെയില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 2,100 പേര്‍ മരിച്ചു.

1999 ജനുവരി 25: കൊളംബിയയില്‍ റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 1,170 പേര്‍ മരിച്ചു.

1999 ഓഗസ്റ് 17: ടര്‍ക്കിയില്‍ 7.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 17,800 പേര്‍ മരിച്ചു.


1999 സെപ്റ്റംബര്‍ 21: തായ്വാനില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രണ്ടായിരം പേര്‍ മരിച്ചു.

2001 ജനുവരി 26: ഗുജറാത്തില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 19,700 പേര്‍ മരിച്ചു.

2002 മാര്‍ച്ച് 26: അഫ്ഗാനിസ്ഥാനിലെ നഹ്റിനിലുണ്ടായ ഭൂകമ്പത്തില്‍ 1,500 പേര്‍ മരിച്ചു.

2003 മേയ് 21: അള്‍ജീരിയയില്‍ 6.7 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 2,252 പേര്‍ മരിച്ചു.

2003 ഡിസംബര്‍ 26: ഇറാനിലെ ടെഹ്റാനില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 30,948 പേര്‍ മരിച്ചു.

2004 ഡിസംബര്‍ 26: സുമാത്ര കേന്ദ്രമായി 9.15 രേഖപ്പെടുത്തിയ സമദ്രാന്തര്‍ ഭൂകമ്പത്തെയും സുനാമിയെയും തുടര്‍ന്ന് 2,32,010 പേര്‍ മരിച്ചു. ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും കനത്ത നാശനഷ്ടവും ആള്‍നാശവും ഉണ്ടായി.

2005 ഒക്ടോബര്‍ 8: പാക്കിസ്ഥാനില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 86,000 പേര്‍ മരിച്ചു.

2008 മേയ് 12: ചൈനയില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 69,195 പേര്‍ മരിച്ചു.

2011 മാര്‍ച്ച് 21: ജപ്പാനില്‍ 9 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 15,550 പേര്‍ മരിച്ചു.

2011 സെപ്റ്റംബര്‍ 30: സുമാത്രയില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 1,117 പേര്‍ മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.