ഏതാനും അസീറിയന്‍ ക്രൈസ്തവരെ മോചിപ്പിക്കും
Monday, March 2, 2015 11:32 PM IST
ഡമാസ്കസ്: ഐഎസിന്റെ കസ്റഡിയിലുള്ള അസീറിയന്‍ ക്രൈസ്തവരില്‍ ഏതാനും പേരുടെ മോചനത്തിനു വഴിതെളിഞ്ഞതായി സിറിയന്‍ ഒബ്സര്‍വേറ്ററി പറഞ്ഞു. 29 പേരെ വിട്ടയയ്ക്കാന്‍ ഐഎസ് കോടതി നിര്‍ദേശിച്ചെന്ന് അസീറിയന്‍ ഹ്യൂമന്‍ റൈറ്റ്സ് സ്ഥാപകന്‍ എഡ്വേര്‍ഡ് അറിയിച്ചതായി ഒബ്സര്‍വേറ്ററി വ്യക്തമാക്കി.

സിറിയയിലെ ഹസാക്ക പ്രവിശ്യയില്‍നിന്ന് കഴിഞ്ഞ 25ന് 250ഓളം അസീറിയന്‍ ക്രൈസ്തവരെയാണ് ഐഎസ് പിടികൂടിയത്. ഇവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ബന്ദികളെ മൌണ്ട് അബ്ദല്‍ അസീസ് മേഖലയിലേക്കു മാറ്റിയെന്ന് എഡ്വേര്‍ഡ് പറഞ്ഞു. ഐഎസ് കാലിഫേറ്റ് പ്രഖ്യപിച്ചശേഷം ഇതുവരെ സിറിയയില്‍ 1969 പേരെ വധിച്ചെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി പറഞ്ഞു. ഇവരില്‍ മൂന്നില്‍ രണ്ടുഭാഗവും സിവിലിയന്മാരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.