ഹേമന്ത് സോറൻ സുപ്രീംകോടതിയിൽ
ഹേമന്ത് സോറൻ സുപ്രീംകോടതിയിൽ
Tuesday, May 7, 2024 2:04 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ഡി​യു​ടെ അ​റ​സ്റ്റ് ചോ​ദ്യം ചെ​യ്ത് ജാ​ർ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​യു​ടെ ബെ​ഞ്ച് കേ​സ് ഇ​ന്നു പ​രി​ഗ​ണി​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റീ​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

സോ​റ​നു​വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ഇ​ട​ക്കാ​ല ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി​യെ​ങ്കി​ലും ബ​ന്ധു രാ​ജ റാം ​സോ​റ​ന്‍റെ മൃ​ത​സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.