പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയ സ്കൂളുകളിൽ ബോംബ് ഭീഷണി
പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയ സ്കൂളുകളിൽ  ബോംബ് ഭീഷണി
Tuesday, May 7, 2024 1:15 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നി​​ടെ ഗു​​ജ​​റാ​​ത്തി​​ലെ 16 സ്കൂ​​ളു​​ക​​ൾ ബോം​​ബ് വ​​ച്ച് ത​​ക​​ർ​​ക്കു​​മെ​​ന്ന് ഇ ​​മെ​​യി​​ൽ ഭീ​​ഷ​​ണി സ​​ന്ദേ​​ശം.

ഇ​​വയിൽ 11 സ്കൂ​​ളു​​ക​​ളി​​ൽ ഇ​​ന്നു ന​​ട​​ക്കു​​ന്ന വോ​​ട്ടെ​​ടു​​പ്പി​​നാ​​യി പോ​​ളിം​​ഗ് ബൂ​​ത്തു​​ക​​ൾ സ​​ജ്ജീ​​ക​​രി​​ച്ചി​​ക്കു​​ന്ന​​വ​​യാ​​ണ്. വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ സം​​ശ​​യ​​ക​​ര​​മാ​​യ ഒ​​ന്നും ക​​ണ്ടെ​​ത്തി​​യി​​ട്ടി​​ല്ലെ​​ന്ന് പോ​​ലീ​​സ് ജോ​​യി​​ന്‍റ് ക​​മ്മീ​​ഷ​​ണ​​ർ ശ​​ര​​ത് സിം​​ഗാൾ അ​​റി​​യി​​ച്ചു.

16 സ്കൂ​​ളു​​ക​​ളി​​ൽ 12 എ​​ണ്ണം ന​​ഗ​​ര​​പ​​രി​​ധി​​യി​​ലാ​​ണ്. നാ​​ലെ​​ണ്ണം അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ന്‍റെ പ്രാ​​ന്ത​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും. ഡ​​ൽ​​ഹി​​യി​​ലെ സ്കൂ​​ളു​​ക​​ളി​​ലേ​​ക്ക് അ​​ടു​​ത്തി​​ടെ എ​​ത്തി​​യ ഭീ​​ഷ​​ണി സ​​ന്ദേ​​ശ​​ത്തി​​നു സ​​മാ​​ന​​മാ​​ണ് ഗു​​ജ​​റാ​​ത്തി​​ലെ സ്കൂ​​ളു​​ക​​ളി​​ലേ​​ക്കും എ​​ത്തി​​യ​​ത്.

റ​​ഷ്യ​​ൻ ഡൊ​​മൈ​​നാ​​യ മെ​​യി​​ൽ ആ​​ർ​​യു എ​​ന്ന​​തി​​ൽനി​​ന്നാ​​ണ് ഭീ​​ഷ​​ണി സ​​ന്ദേ​​ശം അ​​യ​​ച്ചിട്ടുള്ളത്. സ​​ന്ദേ​​ശ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ബോം​​ബ് നി​​ർ​​വീ​​ര്യ​​മാ​​ക്കു​​ന്ന സം​​ഘ​​വും ഡോ​​ഗ് സ്ക്വാ​​ഡും ഉ​​ൾ​​പ്പെ​​ടെ സ്കൂ​​ളി​​ലും പ​​രി​​സ​​ര​​ങ്ങ​​ളി​​ലും വി​​ശ​​ദ​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.