മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ലെ പ​രാ​തി​ക​ള്‍; അ​​​പ്പീ​​​ല്‍ അ​​​ഥോ​​​റി​​​റ്റി​​​യാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​നാവില്ല: ഹൈ​​ക്കോ​​ട​​​തി
മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ലെ  പ​രാ​തി​ക​ള്‍; അ​​​പ്പീ​​​ല്‍ അ​​​ഥോ​​​റി​​​റ്റി​​​യാ​​​യി  പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​നാവില്ല: ഹൈ​​ക്കോ​​ട​​​തി
Friday, May 10, 2024 1:43 AM IST
കൊ​​​ച്ചി: മ​​​ത്സ​​​ര​​പ​​​രീ​​​ക്ഷ​​​ക​​​ളി​​​ലെ പ​​​രാ​​​തി​​​ക​​​ളി​​​ല്‍ വി​​​ഷ​​​യവി​​​ദ​​​ഗ്ധ​​​ർ എ​​​ടു​​​ത്ത തീ​​​രു​​​മാ​​​നം ചോ​​​ദ്യം ചെ​​​യ്യു​​​ന്ന അ​​​പ്പീ​​​ല്‍ അ​​​ഥോ​​​റി​​​റ്റി​​​യാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​ന്‍ കോ​​​ട​​​തി​​​ക​​​ള്‍​ക്കു ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

ചോ​​​ദ്യ​​​ങ്ങ​​​ളി​​​ലും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ഉ​​​ത്ത​​​ര സൂ​​​ചി​​​ക​​​യി​​​ലു​​​മു​​​ള്ള തെ​​​റ്റു​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​യി​​​ല്‍ ക​​​ഴ​​​മ്പി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി യു​​​ജി​​​സി നി​​​യ​​​മി​​​ച്ച മൂ​​​ന്നം​​​ഗ​​സ​​​മി​​​തി സ​​​മ​​​ര്‍​പ്പി​​​ച്ച റി​​​പ്പോ​​​ര്‍​ട്ട് ചോ​​​ദ്യം ചെ​​​യ്തു യു​​​ജി​​​സി നെ​​​റ്റ് പ​​​രീ​​​ക്ഷാ​​​ര്‍​ഥി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് ടി.​​​ആ​​​ര്‍. ര​​​വി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.

2020 ഡി​​​സം​​​ബ​​​റി​​​ലും 2021 ജൂ​​​ണി​​​ലും നെ​​​റ്റ് പ​​​രീ​​​ക്ഷാ​​​ര്‍​ഥി​​​യാ​​​യി​​​രു​​​ന്ന ബി.​​​എ​​​സ്. സി​​​ന്ധു ന​​​ല്‍​കി​​​യ ഹ​​ർ​​​ജി​​​യാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. മ​​​ത്സ​​​ര പ​​​രീ​​​ക്ഷ​​​യി​​​ലെ ഉ​​​ത്ത​​​രം ശ​​​രി​​​യോ തെ​​​റ്റോ എ​​​ന്ന​​​ത് തീ​​​ര്‍​ത്തും അ​​​ക്കാ​​​ദ​​​മി​​​ക് വി​​​ഷ​​​യ​​​മാ​​​ണെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.