വിജയിക്കാൻ വേണം മി​നി​മം മാ​ര്‍​ക്ക് ; എ​​​സ്എ​​​സ്എ​​​ല്‍​സി പരീക്ഷയിൽ മാറ്റം വരുന്നു
വിജയിക്കാൻ വേണം മി​നി​മം മാ​ര്‍​ക്ക് ;  എ​​​സ്എ​​​സ്എ​​​ല്‍​സി പരീക്ഷയിൽ മാറ്റം വരുന്നു
Thursday, May 9, 2024 2:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ല്‍​സി പ​​​രീ​​​ക്ഷ​​​യ്ക്ക് ഹ​​​യ​​​ര്‍​ സെ​​​ക്ക​​​ന്‍​ഡ​​​റി മാ​​​തൃ​​​ക​​​യി​​​ല്‍ മി​​​നി​​​മം മാ​​​ര്‍​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്താ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ആ​​​ലോ​​​ച​​​ന.

നി​​​ര​​​ന്ത​​​ര മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ​​​ത്തി​​​നൊ​​​പ്പം എ​​​ഴു​​​ത്തുപ​​​രീ​​​ക്ഷ​​​യി​​​ല്‍ നാ​​​മ​​​മാ​​​ത്ര​​​മാ​​​യ മാ​​​ര്‍​ക്ക് മാ​​​ത്രം നേ​​​ടി​​​യാ​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ വി​​​ജ​​​യി​​​ക്കു​​​ന്ന സ്ഥി​​​തി​​​യാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്. ഇ​​​ത് വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം കു​​​റ​​​യ്ക്കു​​​ന്ന​​​താ​​​യി വ്യാ​​​പ​​​ക​​​മാ​​​യ ആ​​​ക്ഷേ​​​പം ഉ​​​യ​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ​​​ത്തി​​​ല്‍ സ​​​മ​​​ഗ്ര മാ​​​റ്റം വ​​​രു​​​ത്താ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി അ​​​റി​​​യി​​​ച്ചു.

അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ എ​​​ല്ലാ​​​വ​​​രു​​​മാ​​​യും കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച് അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​നവ​​​ര്‍​ഷം മു​​​ത​​​ല്‍ മി​​​നി​​​മം മാ​​​ര്‍​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. ഇ​​​തോ​​​ടെ എ​​​ഴു​​​ത്തുപ​​​രീ​​​ക്ഷ​​​യി​​​ല്‍ 30 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്ക് നേ​​​ടാ​​​തെ വി​​​ജ​​​യി​​​ക്കാ​​​നാ​​​വി​​​ല്ല.

40 മാ​​​ര്‍​ക്കി​​​ന്‍റെ പ​​​രീ​​​ക്ഷ​​​യി​​​ല്‍ മി​​​നി​​​മം 12 മാ​​​ര്‍​ക്കും 80 മാ​​​ര്‍​ക്കി​​​ന്‍റെ പ​​​രീ​​​ക്ഷ​​​യി​​​ല്‍ 24 മാ​​​ര്‍​ക്കു​​​മാ​​​ണ് നേ​​​ടേ​​ണ്ട​​ത്. ​എ​​​ട്ടാം ക്ലാ​​​സി​​​ല്‍ എ​​​ല്ലാ​​​വ​​​രെ​​​യും വി​​​ജ​​​യി​​​പ്പി​​​ക്കു​​​ന്ന രീ​​​തി​​​ക്കും മാ​​​റ്റം വ​​​രു​​​ത്തു​​​മെ​​​ന്നും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

സ​​​ബ്ജ​​​ക്ട് മി​​​നി​​​മം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യാ​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ ഗു​​​ണ​​​നി​​​ല​​​വാ​​​രം കു​​​റ​​​ച്ചുകൂ​​​ടി മെ​​​ച്ച​​​പ്പെ​​​ടും. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ആ​​​ര്‍​ക്കും എ​​​തി​​​ര്‍​പ്പി​​​ല്ല. എ​​​ന്നാ​​​ല്‍, ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട തീ​​​രു​​​മാ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ല്‍ മാ​​​ത്ര​​​മാ​​​ണ് വ്യ​​​ത്യ​​​സ്ത അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളു​​​ള്ള​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​മ​​​ഗ്ര ച​​​ര്‍​ച്ച​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ കോ​​​ണ്‍​ക്ലേ​​​വ് സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഇ​​​തി​​​ല്‍ വ​​​രു​​​ന്ന നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍കൂ​​​ടി സ്വീ​​​ക​​​രി​​​ച്ചാ​​​കും തീ​​​രു​​​മാ​​​നം.

മി​​​നി​​​മം മാ​​​ര്‍​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യാ​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ എ​​​ല്ലാ​​​വ​​​ര്‍​ക്കും ഗൗ​​​ര​​​വം ഉ​​​ണ്ടാ​​​കും. വി​​​ജ​​​യ​​​ശ​​​ത​​​മാ​​​ന​​​മു​​​യ​​​ര്‍​ത്താ​​​ന്‍ മൂ​​​ല്യ​​​നി​​​ര്‍​ണ​​​യം ഉ​​​ദാ​​​ര​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അ​​​വ​​​രു​​​ടെ എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യി​​​ലെ പ്ര​​​ക​​​ട​​​ന​​​ത്തി​​​ന് അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള മാ​​​ര്‍​ക്കു​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും മ​​​ന്ത്രി മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ള്‍​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി അ​​​റി​​​യി​​​ച്ചു.

എ​​സ്എ​​സ്എ​​ൽ​​സിയിൽ വിജയശതമാനം 99.69

തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷ​​യി​​ൽ ഇ​​ക്കു​​റി വി​​ജ​​യ​​ശ​​ത​​മാ​​നം 99.69. വി​​ജ​​യ​​ശ​​ത​​മാ​​ന​​ത്തി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷത്തേ​​ക്കാ​​ൾ 0.01 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വു​​ണ്ടാ​​യി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം 99.70 ആ​​യി​​രു​​ന്നു വി​​ജ​​യ​​ശ​​ത​​മാ​​നം.

റെ​​ഗു​​ല​​ർ വി​​ഭാ​​ഗ​​ത്തി​​ൽ പ​​രീ​​ക്ഷ എ​​ഴു​​തി​​യ 4,27,153 വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ 4,25,563 പേ​​ർ ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​ന് യോ​​ഗ്യ​​ത നേ​​ടി​​യ​​താ​​യി ഫ​​ല​​പ്ര​​ഖ്യാ​​പ​​ന​​ത്തി​​നാ​​യി വി​​ളി​​ച്ചു​​ചേ​​ർ​​ത്ത വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​ദ്യാ​​ഭ്യാ​​സമ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി അ​​റി​​യി​​ച്ചു. ഇ​​ത്ത​​വ​​ണ 71,831 പേ​​ർ​​ക്ക് മു​​ഴു​​വ​​ൻ വി​​ഷ​​യ​​ങ്ങ​​ൾ​​ക്കും എ ​​പ്ല​​സ് ല​​ഭി​​ച്ചു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം 68,604 കു​​ട്ടി​​ക​​ളാ​​ണ് എ​​ല്ലാ വി​​ഷ​​യ​​ത്തി​​ലും എ ​​പ്ല​​സ് നേ​​ടി​​യ​​ത്.

പാലായ്ക്ക് 100 ശതമാനം; കോ​​ട്ട​​യം മു​​ന്നി​​ൽ

കോ​​ട്ട​​യം റ​​വ​​ന്യു ജി​​ല്ല​​യി​​ലാ​​ണ് ഇ​​ക്കു​​റി കൂ​​ടു​​ത​​ൽ വി​​ജ​​യി​​ക​​ൾ (99.92 ശ​​ത​​മാ​​നം). വി​​ജ​​യ​​ശ​​ത​​മാ​​നം ഏ​​റ്റ​​വും കു​​റ​​വു​​ള്ള റ​​വ​​ന്യു ജി​​ല്ല തി​​രു​​വ​​ന​​ന്ത​​പു​​ര​​മാ​​ണ് (99.08 ശ​​ത​​മാ​​നം). വി​​ജ​​യ​​ശ​​ത​​മാ​​നം ഏ​​റ്റ​​വും കൂ​​ടു​​ത​​ലു​​ള്ള വി​​ദ്യാ​​ഭ്യാ​​സജി​​ല്ല പാ​​ലാ​​യാ​​ണ്. നൂ​​റു​​ശ​​ത​​മാ​​നം വി​​ജ​​യ​​മാ​​ണ് പാ​​ലാ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഏ​​റ്റ​​വും കു​​റ​​വ് വി​​ജ​​യശ​​ത​​മാ​​നം ആ​​റ്റി​​ങ്ങ​​ൽ വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല​​യി​​ലാ​​ണ് (99 ശ​​ത​​മാ​​നം).

എ ​​പ്ല​​സ് നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ എ​​ണ്ണം

തി​​രു​​വ​​ന​​ന്ത​​പു​​രം -6030
കൊ​​ല്ലം -7146
പ​​ത്ത​​നം​​തി​​ട്ട -1716
ആ​​ല​​പ്പു​​ഴ -4004
കോ​​ട്ട​​യം -3111
ഇ​​ടു​​ക്കി -1573
എ​​റ​​ണാ​​കു​​ളം -5915
തൃ​​ശൂ​​ർ -6099
പാ​​ല​​ക്കാ​​ട് -4265
വ​​യ​​നാ​​ട് -1648
ക​​ണ്ണൂ​​ർ -6794
കോ​​ഴി​​ക്കോ​​ട് -8563
മ​​ല​​പ്പു​​റം -11974
കാ​​സ​​ർ​​കോ​​ട് -2910
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.