ഡോ. കെ.പി. യോഹന്നാൻ അന്തരിച്ചു
ഡോ. കെ.പി. യോഹന്നാൻ അന്തരിച്ചു
Thursday, May 9, 2024 2:41 AM IST
തി​​​രു​​​വ​​​ല്ല: ബി​​​ലീ​​​വേ​​​ഴ്സ് ഈ​​​സ്റ്റേ​​​ൺ ച​​​ർ​​​ച്ച് സ്ഥാ​​​പ​​​ക​​നും അ​​​ധ്യ​​​ക്ഷ​​​നു​​മാ​​യ ​ഡോ. ​​കെ.​​​പി. യോ​​​ഹ​​​ന്നാ​​​ൻ (അ​​​ത്ത​​​നേ​​​ഷ്യ​​​സ് യോ​​​ഹാ​​​ൻ പ്ര​​​ഥ​​​മ​​​ൻ) അ​​​ന്ത​​​രി​​​ച്ചു. 74 വ​​​യ​​​സാ​​​യി​​​രു​​​ന്നു. ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ അ​​​മേ​​​രി​​​ക്ക​​​യി​​​ലു​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തെ​​ത്തു​​​ട​​​ര്‍ന്നു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.

യു​​​എ​​​സി​​​ലെ ഡാ​​​ള​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ അ​​​ടി​​​യ​​​ന്ത​​​ര ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് വി​​​ധേ​​​യ​​​നാ​​​ക്കി​​​യെ​​​ങ്കി​​​ലും ആ​​​ന്ത​​​രി​​​ക ര​​​ക്ത​​​സ്രാ​​​വ​​​ത്തെ തു​​​ട​​​ര്‍ന്ന് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി മോ​​​ശ​​​മാ​​​യി. ഇ​​​ന്ത്യ​​​ന്‍ സ​​​മ​​​യം രാ​​​ത്രി ഏ​​ഴ​​ര​​യോ​​​ടെ​​​യാ​​​ണ് മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. യു​​​എ​​​സി​​​ലെ ടെ​​​ക്‌​​​സ​​​സി​​​ല്‍ പ്ര​​​ഭാ​​​ത​​​സ​​​വാ​​​രി​​​ക്കി​​​ടെ അ​​​ജ്ഞാ​​​ത​​​വാ​​​ഹ​​​നം ഇ​​​ടി​​​ച്ചാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്.

ബി​​​ലീ​​​വേ​​​ഴ്‌​​​സ് ഈ​​​സ്റ്റേ​​​ണ്‍ ച​​​ര്‍ച്ചി​​​ന്‍റെ ടെ​​​ക്‌​​​സസി​​​ലെ ആ​​​സ്ഥാ​​​ന​​​മ​​​ന്ദി​​​രം സ്ഥി​​​തി​​ചെ​​​യ്യു​​​ന്ന കാ​​​മ്പ​​​സാ​​​ണ് സാ​​​ധാ​​​ര​​​ണ​ പ്ര​​​ഭാ​​​ത​​​സ​​​വാ​​​രി​​​ക്കാ​​​യി അ​​​ദ്ദേ​​​ഹം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​രു​​ന്ന​​ത്. എ​​​ന്നാ​​​ല്‍, ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ പ്ര​​​ഭാ​​​ത​​​സ​​​വാ​​​രി​​​ക്കാ​​​യി കാ​​​മ്പ​​​സി​​​നു പു​​​റ​​​ത്തേ​​​ക്കാ​​​ണു പോ​​​യ​​​ത്. നാ​​​ലു ദി​​​വ​​​സം മു​​​മ്പാ​​​ണ് അ​​​ദ്ദേ​​​ഹം അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​ത്. സം​​​സ്കാ​​​രം സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​നം പി​​​ന്നീ​​​ടു​​​ണ്ടാ​​​കു​​​മെ​​​ന്ന് ബി​​​ലീ​​​വേ​​​ഴ്സ് ഈ​​​സ്റ്റേ​​​ൺ ച​​​ർ​​​ച്ച് കേ​​​ന്ദ്ര​​​ത്തി​​​ൽ​​നി​​​ന്ന് അ​​​റി​​​യി​​​ച്ചു. ഭാ​​​ര്യ: ഗി​​​സെ​​​ല്ല. മ​​​ക്ക​​​ൾ: ഡാ​​​നി​​​യേ​​​ൽ, സാ​​​റ.

അ​​​പ്പ​​​ര്‍ കു​​​ട്ട​​​നാ​​​ട്ടി​​​ലെ നി​​​ര​​​ണ​​​ത്തെ ക​​​ട​​​പ്പി​​​ലാ​​​രി​​​ൽ കു​​​ടും​​​ബ​​​ത്തി​​​ൽ 1950 മാ​​​ർ​​​ച്ച് എ​​​ട്ടി​​​നാ​​​ണ് കെ.പി. യോ​​​ഹ​​​ന്നാ​​​ന്‍റെ ജ​​​ന​​​നം. സാ​​​ധാ​​​ര​​​ണ ക​​​ർ​​​ഷ​​​ക കു​​​ടും​​​ബ​​​ത്തി​​​ൽ ജ​​​നി​​​ച്ച് പ്രാ​​​ഥ​​​മി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ആ​​​ത്മീ​​​യ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. കൗ​​​മാ​​​ര​​​കാ​​​ല​​​ത്ത് ത​​​ന്നെ ബൈ​​​ബി​​​ള്‍ പ്ര​​​ഭാ​​​ഷ​​​ക​​​നാ​​​യി. 1974ല്‍ ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഡാ​​​ള​​​സി​​​ല്‍ ദൈ​​​വ​​​ശാ​​​സ്ത്ര​​​പ​​​ഠ​​​ന​​​ത്തി​​​ന് ചേ​​​ര്‍ന്നു. പി​​ന്നീ​​ട് പാ​​​സ്റ്റ​​​റാ​​​യി. ഇ​​​തേ​​​ മേ​​​ഖ​​​ല​​​യി​​​ല്‍ സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്ന ജ​​​ര്‍മ​​​ന്‍ പൗ​​​ര ഗി​​​സ​​​ല്ല​​​യെ വി​​​വാ​​​ഹം ചെ​​​യ്തു.

2003ൽ ​​​ബി​​​ലീ​​​വേ​​​ഴ്സ് ച​​​ർ​​​ച്ച് സ്ഥാ​​​പി​​​ച്ച് ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ വി​​​വി​​​ധ സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലും വ്യാ​​​പൃ​​​ത​​​നാ​​​യി.​ തു​​ട​​ർ​​ന്ന് നി​​​ര​​​വ​​​ധി സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ബി​​​ലീ​​​വേ​​​ഴ്സ് ച​​​ർ​​​ച്ചി​​​നു​​​ണ്ടാ​​​യി. 2017ല്‍ ​​​ബി​​​ലീ​​​വേ​​​ഴ്സ് ഈ​​​സ്റ്റേ​​​ണ്‍ ച​​​ര്‍ച്ച് എ​​​ന്ന് പേ​​​രു മാ​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.