കോ​​​ട്ട​​​യം ജി​​​ല്ല വി​ജ​യ​ശ​ത​മാ​ന​ത്തി​ല്‍ മു​ന്നി​ല്‍
കോ​​​ട്ട​​​യം ജി​​​ല്ല വി​ജ​യ​ശ​ത​മാ​ന​ത്തി​ല്‍ മു​ന്നി​ല്‍
Thursday, May 9, 2024 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​വ​​ർ​​ഷ​​ത്തെ എ​​​സ്എ​​​സ്എ​​​ല്‍​സി പ​​രീ​​ക്ഷ​​യി​​ൽ 99.92 വി​​​ജ​​​യ​​​ശ​​​ത​​​മാ​​​ന​​​ത്തോ​​​ടെ കോ​​​ട്ട​​​യം ജി​​​ല്ല മു​​​ന്നി​​​ല്‍.

99.8 വി​​​ജ​​​യ​​​ശ​​​ത​​​മാ​​​ന​​​മു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യാ​​​ണ് പി​​​ന്നി​​​ല്‍. 9427 ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളും 9401 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​മ​​​ട​​​ക്കം 18828 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ കോ​​​ട്ട​​​യ​​​ത്ത് പ​​​രീ​​​ക്ഷ​​യെ​​​ഴു​​​തി. ഇ​​​വ​​​രി​​​ല്‍ 18813 പേ​​​ര്‍ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു യോ​​​ഗ്യ​​​ത നേ​​​ടി.

ജി​​​ല്ല​​​യി​​​ല്‍ 4004 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ള്‍​ക്കും എ ​​​പ്ല​​​സ് നേ​​​ടി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 17254 ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളും 17139 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​മ​​​ട​​​ക്കം ആ​​​കെ 34393 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ പ​​​രീ​​​ക്ഷ​​യെ​​​ഴു​​​തി. ഇ​​​വ​​​രി​​​ല്‍ 34077 പേ​​​ര്‍ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു യോ​​​ഗ്യ​​​ത നേ​​​ടി. 6030 വി​​​ദ്യ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഫു​​​ള്‍ എ ​​​പ്ല​​​സ് ല​​​ഭി​​​ച്ചു.

ജി​ല്ല തി​രി​ച്ചു​ള്ള വി​ജ​യ​ശ​ത​മാ​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 99.08
കൊ​​​ല്ലം 99.55
പ​​​ത്ത​​​നം​​​തി​​​ട്ട 99.7
ആ​​​ല​​​പ്പു​​​ഴ 99.72
കോ​​​ട്ട​​​യം 99.92
ഇ​​​ടു​​​ക്കി 99.79
എ​​​റ​​​ണാ​​​കു​​​ളം 99.86
തൃ​​ശൂ​​​ര്‍ 99.68
പാ​​​ല​​​ക്കാ​​​ട് 99.69
മ​​​ല​​​പ്പു​​​റം 99.79
കോ​​​ഴി​​​ക്കോ​​​ട് 99.82
വ​​​യ​​​നാ​​​ട് 99.38
ക​​​ണ്ണൂ​​​ര്‍ 99.87
കാ​​​സ​​​ര്‍​ഗോ​​​ഡ് 99.64

പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​വ​​​ർ - 4,26892
ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​ർ- 4,25,565
എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ​​​പ്ല​​​സ് നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ- 71,831
ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ റ​​​വ​​​ന്യു ജി​​​ല്ല- മ​​​ല​​​പ്പു​​​റം (79925,)
ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല മ​​​ല​​​പ്പു​​​റം - 28179
ഏ​​​റ്റ​​​വും കു​​​റ​​​വ് പേ​​​ർ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ റ​​​വ​​​ന്യു ജി​​​ല്ല - പ​​​ത്ത​​​നം​​​തി​​​ട്ട (10027),
ഏ​​​റ്റ​​​വും കു​​​റ​​​വ് പേ​​​ർ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല കു​​​ട്ട​​​നാ​​​ട്- (1843)

നൂ​​​റു ശ​​​ത​​​മാ​​​നം വി​​​ജ​​​യം

സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ൾ -892 ( ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 951)
എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ - 1139 ( ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 1191)
അ​​​ണ്‍​എ​​​യ്ഡ​​​ഡ് - 433 (ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 439 )

പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗം

പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​വ​​​ർ- 39721,
ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന് യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​ർ-39390,
വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം-99.16
എ​​​ല്ലാ വി​​​ഷ​​​യ​​​ത്തി​​​നും എ ​​​പ്ല​​​സ് ല​​​ഭി​​​ച്ച​​​വ​​​ർ -2645

പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗം

പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​വ​​​ർ- 7164,
ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​ർ-7050,
വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം- 98.43,
എ​​​ല്ലാ വി​​​ഷ​​​യ​​​ത്തി​​​നും എ ​​​പ്ല​​​സ് ല​​​ഭി​​​ച്ച​​​വ​​​ർ- 177

ഒ​​​ബി​​​സി വി​​​ഭാ​​​ഗം

പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​വ​​​ർ-297887,
ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​ർ- 297121
വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം-99.74
എ​​​ല്ലാ വി​​​ഷ​​​യ​​​ത്തി​​​ലും എ ​​​പ്ല​​​സ് ല​​​ഭി​​​ച്ച​​​വ​​​ർ- 47862

ഒ​​​ഇ​​​സി വി​​​ഭാ​​​ഗം

പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​വ​​​ർ-12606
ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​ർ- 12573
വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം-99.73
എ​​​ല്ലാ വി​​​ഷ​​​യ​​​ത്തി​​​ലും എ ​​​പ്ല​​​സ് ല​​​ഭി​​​ച്ച​​​വ​​​ർ- 1578
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.