മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര സ്പോ​ൺ​സ​ർ​ഷി​പ്പാ​ണോ എ​ന്നു വ്യ​ക്ത​മാ​ക്ക​ണം: കെ.​ സു​ധാ​ക​ര​ൻ
മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര സ്പോ​ൺ​സ​ർ​ഷി​പ്പാ​ണോ എ​ന്നു വ്യ​ക്ത​മാ​ക്ക​ണം: കെ.​ സു​ധാ​ക​ര​ൻ
Wednesday, May 8, 2024 6:23 AM IST
അ​​​ങ്ക​​​മാ​​​ലി: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ണ​​​മെ​​​ടു​​​ത്താ​​​ണോ അ​​തോ ആ​​​രു​​​ടെ​​​യെ​​​ങ്കി​​​ലും സ്പോ​​​ൺ​​​സ​​​ർ​​​ഷി​​​പ്പി​​​ലാ​​​ണോ വി​​​ദേ​​​ശ​​​ത്തു പോ​​​യ​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ. ആ​​​രെ​​​ങ്കി​​​ലും സ്പോ​​​ൺ​​​സ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട​​​ങ്കി​​​ൽ അ​​​ത് ആ​​​രാ​​​ണെ​​ന്നു വെ​​​ളി​​​പ്പെ​​​ടു​​​ത്തേ​​​ണ്ടു​​​ണ്ട്.

എ​​​വി​​​ടെ പോ​​​കു​​​ന്പോ​​​ഴും ഭാ​​​ര്യ​​​യെ​​​യും മ​​​ക്ക​​​ളെ​​​യും കൊ​​​ണ്ടു​​പോ​​​കു​​​ന്ന​​​ത് ധൂ​​​ർ​​​ത്താ​​​യി മാ​​​ത്ര​​​മേ കാ​​ണാ​​നാ​​കൂ. സം​​​സ്ഥാ​​​നം വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലൂ​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന ഈ ​​​സ​​​മ​​​യ​​​ത്ത് ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​തെ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ യാ​​​ത്ര ചെ​​​യ്യാ​​​ൻ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു മാ​​​ത്ര​​​മേ ക​​​ഴി​​​യൂ.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​ന്‍റെ ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കാ​​​ൻ ഏ​​​തു​​സ​​​മ​​​യ​​​ത്തും ത​​​യാ​​​റാ​​​ണ്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​മോ ആ​​​ർ​​​ക്കും എ​​​തി​​​ര​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളോ ഇ​​​ല്ലെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.