മു​ഖ്യ​മ​ന്ത്രി​യും കു​ടും​ബ​വും വി​ദേ​ശ​യാ​ത്ര​യി​ൽ
മു​ഖ്യ​മ​ന്ത്രി​യും കു​ടും​ബ​വും  വി​ദേ​ശ​യാ​ത്ര​യി​ൽ
Tuesday, May 7, 2024 2:04 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ കു​​​​ടും​​​​ബ​​​​വു​​​​മൊ​​​​ത്ത് വി​​​​ദേ​​​​ശ​​​​യാ​​​​ത്ര​​​​യി​​​​ൽ. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​​ണു മു​​​​ഖ്യ​​​​മ​​​​ന്ത്രി, ഭാ​​​​ര്യ ക​​​​മ​​​​ല, കൊ​​​​ച്ചു​​​​മ​​​​ക​​​​ൻ എ​​​​ന്നി​​​​വ​​​​ർ യാ​​​​ത്ര തി​​​​രി​​​​ച്ച​​​​ത്.

ഈ ​​​​മാ​​​​സം 12 വ​​​​രെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും കു​​​​ടും​​​​ബ​​​​വും ഇ​​​​ന്തോ​​​​നേ​​​​ഷ്യയിലാ​​​​യി​​​​രി​​​​ക്കും. തു​​​​ട​​​​ർ​​​​ന്നു 18 വ​​​​രെ സിംങ്ക​​​​പ്പുരി​​​​ലും അ​​​​തി​​​​നു​​​​ശേ​​​​ഷം 21 വ​​​​രെ യു​​​​എ​​​​ഇ​​​​യി​​​​ലെ വി​​​​വി​​​​ധ സ്ഥ​​​​ല​​​​ങ്ങ​​​​ളും സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും.

മ​​​​ന്ത്രി മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സും ഭാ​​​​ര്യ വീ​​​​ണ​​​​യും ര​​​​ണ്ടിന് യു​​​​എ​​​​ഇ​​​​യി​​​​ലേ​​​​ക്കു പോ​​​​യി​​​​രു​​​​ന്നു. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ​​​​യും കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ​​​​യും സ്വ​​​​കാ​​​​ര്യ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണെ​​​​ന്നാ​​​​ണു വി​​​​വ​​​​രം.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മാ​​​​ണു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ യാ​​​​ത്ര​​​​യ്ക്ക് കേ​​​​ന്ദ്രാ​​​​നു​​​​മ​​​​തി കി​​​​ട്ടി​​​​യ​​​​ത്. ഔ​​​​ദ്യോ​​​​ഗി​​​​ക യാ​​​​ത്ര അ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​ൽ നി​​​​ന്നും മ​​​​റ്റ് അ​​​​റി​​​​യി​​​​പ്പൊ​​​​ന്നും ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.