എടത്വാപള്ളിയിലെ പ്ര​ധാ​ന തിരുനാള്‍ ഇന്ന്
എടത്വാപള്ളിയിലെ പ്ര​ധാ​ന തിരുനാള്‍ ഇന്ന്
Tuesday, May 7, 2024 2:03 AM IST
എ​ട​ത്വ: തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​മാ​യ എ​ട​ത്വ സെ​ന്‍റ് ജോ​ര്‍ജ് ഫൊ​റോ​ന​പ​ള്ളി​യി​ലെ പ്ര​ധാ​ന തി​രു​നാ​ള്‍ ഇ​ന്ന് ന​ട​ക്കും. വി​ശു​ദ്ധ ഗീ​വ​ര്‍ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ക്കും. ക​ന്യാ​കു​മാ​രി ചി​ന്ന​മു​ട്ടം തു​റ​ക്കാ​രാ​ണ് ഇ​ന്ന​ത്തെ പ്ര​ദ​ക്ഷി​ണ​ത്തി​ന് രൂ​പ​ങ്ങ​ള്‍ വ​ഹി​ക്കു​ന്ന​തും നേ​തൃ​ത്വം ന​ല്‍കു​ന്ന​തും.

ചെ​ണ്ട​മേ​ള​ങ്ങ​ളു​ടെയും മു​ത്തു​ക്കു​ട​ക​ളു​ടെയും കു​രി​ശി​ന്‍റെയും അ​ക​മ്പ​ടി​യോ​ടെ വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം പ​ള്ളി​ക്ക് വ​ലംവയ്ക്കു​മ്പോ​ള്‍ വി​ശ്വാ​സി​ക​ള്‍ ത​ളി​ര്‍ വെ​റ്റി​ല തി​രു​സ്വ​രൂ​പ​ത്തി​ല്‍ അ​ര്‍പ്പി​ക്കും. മൂ​ന്നി​ന് വി​ശു​ദ്ധ​രൂ​പം ദേ​വാ​ല​യ​ക​വാ​ട​ത്തി​ല്‍ പ്ര​തി​ഷ്ഠി​ച്ച​തോ​ടെ തി​രു​നാ​ളി​ന് തി​ര​ക്ക് തു​ട​ങ്ങി​യി​രു​ന്നു. നാ​ളെ മു​ത​ല്‍ 14-ന് ​എ​ട്ടാ​മി​ടം വ​രെ നാ​ട്ടു​കാ​രു​ടെ തി​രു​നാ​ളാ​ണ്. രാ​വി​ലെ 4.30 ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ര്‍ബാ​ന​യോ​ടെ തി​രു​ക്ക​ര്‍മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും.

4.30 മു​ത​ല്‍ തു​ട​ര്‍ച്ച​യാ​യി ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലും വി​ശു​ദ്ധ കു​ര്‍ബാ​ന​യും മ​ധ്യ​സ്ഥ​പ്രാ​ര്‍ഥ​ന​യും ന​ട​ക്കും. മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യ ത​മി​ഴ് കു​ര്‍ബാ​ന​യ്ക്ക് കു​ഴി​ത്തു​റൈ രൂ​പ​താ മെ​ത്രാ​ന്‍ റ​വ. ഡോ. ​ആ​ല്‍ബ​ര്‍ട്ട് അ​ന​സ്താ​സ് കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. ഫാ. ​ജോ​സ​ഫ് ചേ​രോ​ട്ട് കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.