ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​കളുടെ ​സെ​ക്രട്ടേറി​യറ്റ് മാ​ര്‍​ച്ച് 13ന്
ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​കളുടെ  ​സെ​ക്രട്ടേറി​യറ്റ് മാ​ര്‍​ച്ച് 13ന്
Tuesday, May 7, 2024 1:14 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ത്തി​​​ന് ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഇ​​​റ​​​ക്കി​​​യ സ​​​ര്‍​ക്കു​​​ല​​​ര്‍ പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഡ്രൈ​​​വിം​​​ഗ് സ്‌​​​കൂ​​​ള്‍ ഉ​​​ട​​​മ​​​ക​​​ള്‍ 13ന് ​​​സെ​​​ക്ര​​ട്ടേ​​റി​​​യ​​റ്റി​​​ലേ​​​ക്ക് മാ​​​ര്‍​ച്ചും ധ​​​ര്‍​ണ​​​യും ന​​​ട​​​ത്തും.

പ്ര​​​തി​​​ഷേ​​​ധം ത​​​ണു​​​പ്പി​​​ക്കാ​​​നെ​​​ന്ന പേ​​​രി​​​ല്‍ ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ലെ ഇ​​​ള​​​വു​​​ക​​​ള്‍ ക​​​ണ്ണി​​​ല്‍ ​പൊ​​​ടി​​​യി​​​ടു​​​ന്ന​​​താ​​​ണെ​​​ന്നും അ​​​പേ​​​ക്ഷ​​​ക​​​രെ ഇ​​​ത് കൂ​​​ടു​​​ത​​​ല്‍ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ഡ്രൈ​​​വിം​​​ഗ് സ്‌​​​കൂ​​​ള്‍ സം​​​യു​​​ക്ത സ​​​മ​​​ര​​സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

വ്യ​​​ക്ത​​​മാ​​​യ പ​​​ഠ​​​ന​​​മി​​​ല്ലാ​​​തെ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ സ​​​ര്‍​ക്കു​​​ല​​​ര്‍മൂ​​​ലം ലേ​​​ണേ​​​ഴ്‌​​​സ് പാ​​​സാ​​​യി ഗ്രൗ​​​ണ്ട് ടെ​​​സ്റ്റി​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ന്ന ഒ​​​ന്പ​​​ത് ല​​​ക്ഷ​​​ത്തോ​​​ളം വ​​​രു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ര്‍ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണ്. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തി വീ​​​ണ്ടും ലേ​​​ണേ​​​ഴ്‌​​​സ് ഫീ​​​സ് വാ​​​ങ്ങി​​​യെ​​​ടു​​​ക്കാ​​​നു​​​ള്ള ത​​​ന്ത്ര​​​മാ​​​ണോ​​​യെ​​​ന്ന് സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി ഡ്രൈ​​​വിം​​​ഗ് സ്‌​​​കൂ​​​ള്‍ ഓ​​​ണേ​​​ഴ്‌​​​സ് സ​​​മി​​​തി പ്ര​​​തി​​​നി​​​ധി ജ​​​യ​​​ശ​​​ങ്ക​​​ര്‍ ആ​​​രോ​​​പി​​​ച്ചു.

ഡ്രൈ​​​വിം​​​ഗ് സ്‌​​​കൂ​​​ള്‍ ഉ​​​ട​​​മ​​​ക​​​ള്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി അ​​​ടു​​​ത്തദി​​​വ​​​സം പ​​​രി​​​ഗ​​​ണി​​​ക്കാ​​​നി​​​രി​​​ക്കേ കോ​​​ട​​​തി​​​യെ പോ​​​ലും വെ​​​ല്ലു​​​വി​​​ളി​​​ച്ചാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​പോ​​​കു​​​ന്ന​​​തെ​​​ന്നും സ​​​മ​​​ര​​​സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു. ഹ​​​രി​​​ഹ​​​ര​​​ന്‍ നാ​​​യ​​​ര്‍, നാ​​​സ​​​ര്‍ ഉ​​​സ്മാ​​​ന്‍, വേ​​​ണു മേ​​​ലൂ​​​ട്ട്, ഷു​​​ക്കൂ​​​ര്‍ ബാ​​​ബു, ശി​​​വ​​​പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.