അരളിയില തിന്നു ; പശുവും കിടാവും ചത്തു
അരളിയില തിന്നു ; പശുവും കിടാവും ചത്തു
Tuesday, May 7, 2024 1:14 AM IST
അ​ടൂ​ര്‍: വെ​ട്ടി​ക്ക​ള​ഞ്ഞ അ​ര​ളി​ച്ചെ​ടി​യു​ടെ ഇ​ല തി​ന്ന പ​ശു​വും കി​ടാ​വും ച​ത്തു. തെ​ങ്ങ​മം മ​ഞ്ജു​ഭ​വ​നം പ​ങ്ക​ജ​വ​ല്ലി​യ​മ്മ​യു​ടെ പ​ശു​വും കി​ടാ​വു​മാ​ണ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ച​ത്ത​ത്.

പ​ശു​വി​ന് ച​ക്ക കൊ​ടു​ത്തു​വെ​ന്നും ദ​ഹ​ന​ക്കേ​ടാ​ണെ​ന്നും പ​റ​ഞ്ഞ് ഇ​വ​ര്‍ മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി മ​രു​ന്നു വാ​ങ്ങി​യി​രു​ന്നു. ഇ​തു​മാ​യി വീ​ട്ടി​ല്‍ച്ചെ​ന്ന​പ്പോ​ഴേ​ക്കും കി​ടാ​വ് ച​ത്തു. പി​റ്റേ​ന്ന് ത​ള​ള​പ്പ​ശു​വും ച​ത്തുവീ​ഴു​ക​യാ​യി​രു​ന്നു. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് കൃ​ത്യ​മാ​യി ക​ണ്ടു പി​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

വെ​ട്ടി​ക്ക​ള​ഞ്ഞി​രു​ന്ന അ​ര​ളി​ച്ചെ​ടി​യു​ടെ ഇ​ല ഇ​വ​ര്‍ പ​ശു​വി​ന് കൊ​ടു​ത്തി​രു​ന്ന​താ​യി പ​റ​യു​ന്നു. പ​ങ്ക​ജ​വ​ല്ലി​ക്ക് മ​റ്റു ര​ണ്ടു പ​ശു​ക്ക​ള്‍ കൂ​ടി​യു​ണ്ട്. ഇ​തി​ന് ഇ​ല കൊ​ടു​ക്കാ​തി​രു​ന്ന​തി​നാ​ല്‍ കു​ഴ​പ്പ​മി​ല്ല.

വ​ലി​യ തോ​തി​ല്‍ അ​ര​ളി​ച്ചെ​ടി പ​ശു​വി​നന്‍റെ ഉ​ള്ളി​ല്‍ ചെ​ന്ന​താ​യി പോ​സ്റ്റു​മോ​ര്‍ട്ട​ത്തി​ല്‍ വ്യ​ക്ത​മാ​യി. പ​ശു​ക്ക​ള്‍ ചാ​കാ​ന്‍ കാ​ര​ണം അ​ര​ളി ഇ​ല​യി​ല്‍ നി​ന്നു​ള്ള വി​ഷ​ബാ​ധ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.