എല്‍. വിദ്യക്ക് ഫോ​​​ട്ടോ​​​ബ​​​യോ​​​ള​​​ജി സൊ​​​സൈ​​​റ്റി​​​ യംഗ് സയന്‍റിസ്റ്റ് അവാര്‍ഡ്
എല്‍. വിദ്യക്ക് ഫോ​​​ട്ടോ​​​ബ​​​യോ​​​ള​​​ജി സൊ​​​സൈ​​​റ്റി​​​ യംഗ് സയന്‍റിസ്റ്റ് അവാര്‍ഡ്
Wednesday, April 17, 2024 11:52 PM IST
കോ​​​ട്ട​​​യം: കോല്‍ക്ക​​​ത്ത​​​യി​​​ലെ ഇ​​​ന്ത്യ​​​ന്‍ ഫോ​​​ട്ടോ​​​ബ​​​യോ​​​ള​​​ജി സൊ​​​സൈ​​​റ്റി​​​യു​​​ടെ യം​​​ഗ് സ​​​യ​​​ന്‍റി​​​സ്റ്റ് അ​​​വാ​​​ര്‍ഡി​​​ന് എം​​​ജി സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് പ്യു​​​വ​​​ര്‍ ആ​​​ന്‍ഡ് അ​​​പ്ലൈ​​​ഡ് ഫി​​​സി​​​ക്സി​​​ലെ റി​​​സ​​​ര്‍ച്ച് സ്‌​​​കോ​​​ള​​​ര്‍ എ​​​ല്‍. വി​​​ദ്യ അ​​​ര്‍ഹ​​​യാ​​​യി. ക​​​റു​​​വ​​​പ്പ​​​ട്ട​​​യി​​​ല്‍നി​​​ന്ന് വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ക്കു​​​ന്ന സി​​​ന്ന​​​മാ​​​ല്‍ഡി​​​ഹൈ​​​ഡി​​​ന് പ​​​ക​​​ര​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന പ​​​ദാ​​​ര്‍ഥം ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം.

ഫാ​​​ര്‍മ​​​സ്യൂ​​​ട്ടി​​​ക്ക​​​ല്‍, ബ​​​യോ​​​മെ​​​ഡി​​​ക്ക​​​ല്‍ മേ​​​ഖ​​​ല​​​യി​​​ലും വി​​​വി​​​ധ ഗ​​​വേ​​​ഷ​​​ണ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ക്കു​​​മാ​​​യാ​​​ണ് സി​​​ന്ന​​​മാ​​​ല്‍ഡി​​​ഹൈ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. (ദ)3 ​​​ക്ലോ​​​റോ-3 ഫി​​​നൈ​​​ല​​​ക്രൈ​​​ലാ​​​ല്‍ഡി​​​ഹൈ​​​ഡ് എ​​​ന്ന ബ​​​ദ​​​ല്‍ ഉ​​​ത്പ​​​ന്ന​​​ത്തി​​​ന് വി​​​ല വ​​​ള​​​രെ കു​​​റ​​​വാ​​​യ​​​തി​​​നാ​​​ല്‍ ഏ​​​റെ സാ​​​ധ്യ​​​ത​​​ക​​​ളു​​​ണ്ടെ​​​ന്ന് വി​​​ദ്യ പ​​​റ​​​ഞ്ഞു. വി​​​ഷാം​​​ശം താ​​​ര​​​ത​​​മ്യേ​​​ന കു​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​തും പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ത്തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​യാ​​​ണ്.


എം​​​ജി സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ബി​​​സി​​​ന​​​സ് ഇ​​​ന്ന​​​വേ​​​ഷ​​​ന്‍ ആ​​​ന്‍ഡ് ഇ​​​ന്‍കു​​​ബേ​​​ഷ​​​ന്‍ സെ​​ന്‍റ​​​ര്‍ മു​​​ഖേ​​​ന ല​​​ഭി​​​ച്ച മൂ​​​ന്നു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഗ്രാ​​​ന്‍ഡ് വി​​​നി​​​യോ​​​ഗി​​​ച്ച് പ്ര​​​ഫ. സി. ​​​സു​​​ദ​​​ര്‍ശ​​​ന്‍കു​​​മാ​​​റി​​​ന്‍റെ കീ​​​ഴി​​​ലാ​​​ണ് വി​​​ദ്യ ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.