വീ​ണ്ടും പ​ണി​കൊ​ടു​ത്ത് മൈ​ക്ക്; ചൂ​ടാ​കാ​തെ മു​ഖ്യ​മ​ന്ത്രി
വീ​ണ്ടും പ​ണി​കൊ​ടു​ത്ത് മൈ​ക്ക്; ചൂ​ടാ​കാ​തെ മു​ഖ്യ​മ​ന്ത്രി
Wednesday, April 17, 2024 5:16 AM IST
തൃ​​​ശൂ​​​ർ: വീ​​​ണ്ടും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു പ​​​ണി​​​കൊ​​​ടു​​​ത്ത് മൈ​​​ക്ക്. ഇ​​​ത്ത​​​വ​​​ണ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ മൈ​​​ക്ക് പ​​​ണി​​​മു​​​ട​​​ക്കി. തൃ​​​ശൂ​​​ർ സി​​​പി​​​എം ജി​​​ല്ലാ ഓ​​​ഫീ​​​സി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി സം​​​സാ​​​രി​​​ച്ചു​​​തു​​​ട​​​ങ്ങു​​​മ്പോ​​​ഴാ​​​യി​​​രു​​​ന്നു മൈ​​​ക്കി​​​ൽ​​​നി​​​ന്ന് അ​​​പ​​​ശ​​​ബ്ദം ഉ​​​യ​​​രു​​​ക​​​യും നി​​​ല​​​യ്ക്കു​​​ക​​​യും ചെ​​​യ്ത​​​ത്.

പ​​​തി​​​വി​​​നു വി​​​പ​​​രീ​​​ത​​​മാ​​​യി, ദേ​​​ഷ്യ​​​പ്പെ​​​ടാ​​​തെ, ര​​​സ​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി സാ​​​ഹ​​​ച​​​ര്യം കൈ​​​കാ​​​ര്യം ചെ​​​യ്തു. എ​​​ല്ലാ​​​യി​​​ട​​​ത്തും ഞാ​​​ൻ വ​​​ന്ന് ഇ​​​രു​​​ന്നാ​​​ലാ​​​ണ് ഇ​​​തി​​​ന്‍റെ ഓ​​​പ്പ​​​റേ​​​ഷ​​​ൻ ന​​​ട​​​ക്കു​​​ന്ന​​​ത്. നി​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു വാ​​​ർ​​​ത്ത​​​യാ​​​യി എ​​​ന്നു ചി​​​രി​​​ച്ചു​​​കൊ​​​ണ്ട് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. അ​​​പ്പോ​​​ഴേ​​​ക്കും ഓ​​​പ്പ​​​റേ​​​റ്റ​​​ർ വ​​​ന്ന് മൈ​​​ക്കി​​​ന്‍റെ ത​​​ക​​​രാ​​​ർ ശ​​​രി​​​യാ​​​ക്കു​​​ക​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​സം​​ഗം തു​​​ട​​​രു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.