ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് ആറ് പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇതിനിടെ നിരീക്ഷണത്തിലിരുന്ന നായ ചത്തു.
വെള്ളിയാഴ്ചയാണ് ആറു പേർക്ക്നേരേ തെരുവുനായയുടെ ആക്രമണമുണ്ടായത്. പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകൾ ഉൾപ്പെടുന്ന മൂന്ന് കിലോമീറ്റർ ചുറ്റളവിലായിരുന്നു നായയുടെ ആക്രമണം.
തുടർന്ന് അമ്പലപ്പുഴയിൽ നിന്നെത്തിയ സംഘമാണ് തെരുവ് നായയെ പിടികൂടി ശ്രവം പരിശോധനയ്ക്ക് അയച്ചത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.