മു​ന​മ്പം ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു
Saturday, February 1, 2025 9:27 PM IST
കൊ​ച്ചി: മു​ന​മ്പം ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു. ക​മ്മീ​ഷ​ൻ ചെ​യ​ര്‍​മാ​ൻ ജ​സ്റ്റീ​സ് സി.​എ​ന്‍. രാ​മ​ച​ന്ദ്ര​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ചു.

മു​ന​മ്പം ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ ചോ​ദ്യം ചെ​യ്തു​ള്ള ഹൈ​ക്കോ​ട​തി​യി​ലെ കേ​സ് തീ​ര്‍​പ്പാ​ക്കി​യ​ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍ ന​ട​പ​ടി. കേ​സ് പെ​ട്ടെ​ന്ന് തീ​ർ​പ്പാ​ക്കി​യാ​ൽ റി​പ്പോ​ർ​ട്ട്‌ വേ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്കും.

ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം നി​യ​മ പ്ര​കാ​ര​മാ​ണ്. എ​ൻ​ക്വ​യ​റി ആ​ക്ട് പ്ര​കാ​രം ത​ന്നെ​യാ​ണ് ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും സ​ർ​ക്കാ​രി​ന്‍റെ വ​ശം സ​ർ​ക്കാ​ർ പ​റ​യു​മെ​ന്നും ജ​സ്റ്റീ​സ് സി.​എ​ന്‍. രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക