കോൽക്കത്ത: നിലമ്പൂർ എംഎൽഎ പി.വി.അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി അൻവറിന് അംഗത്വം നല്കി.
ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അൻവറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അൻവറിനെ സ്വാഗതം ചെയ്യുകയാണെന്ന് അഭിഷേക് ബാനർജിയും ട്വീറ്റ് ചെയ്തു.
അൻവറിന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ സ്ഥാനം നൽകിയേക്കുമെന്ന് സൂചനയുണ്ട്. എഡിജിപി എം.ആർ.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എതിരെ ആരോപണം ഉന്നയിച്ചാണ് അൻവർ എൽഡിഎഫ് വിട്ടത്.
പിന്നീട് ഡിഎംകെയിൽ ചേരാൻ ശ്രമിച്ചെങ്കിലും അതു നടക്കാതെ പോയി. ഇതിനിടെ യുഡിഎഫിലേക്കു പോകുന്നെന്ന തരത്തിൽ ചർച്ചകളും കൂടിക്കാഴ്ചകളും പുരോഗമിക്കെയാണ് അപ്രതീക്ഷിതമായി തൃണമൂലിന്റെ ഭാഗമയത്.