കോല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിൽ ചേർന്ന പി.വി.അൻവർ എംഎൽഎ ടിഎംസി സംസ്ഥാന കോ-ഓര്‍ഡിനേറ്ററാകും. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും. അന്‍വര്‍ ഇന്ന് മുതല്‍ തൃണമൂല്‍ കുടുംബത്തിലെ അംഗമാണെന്ന് അഭിഷേക് ബാനർജി എക്സില്‍ കുറിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തേക്കും. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മമതാ ബാനര്‍ജി കേരളത്തില്‍ എത്തും. കോഴിക്കോട്ടോ മലപ്പുറത്തോ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ മമത പങ്കെടുക്കും.
ശനിയാഴ്ച പി.വി. അന്‍വറും മമത ബാനര്‍ജിയും ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നും അന്‍വറിന്റെ ഓഫീസ് അറിയിച്ചു. അൻവറിന്റെ നീക്കം കേരളത്തിൽ സിപിഎമ്മിനും പിണറായിസത്തിനും എതിരായ പോരാട്ടത്തിനു കരുത്തു പകരുമെന്ന് ഡിഎംകെ കേരള ഘടകം കോ-ഓർഡിനേറ്റർ പി.എസ്.മനോജ് കുമാർ പറഞ്ഞു.