കാ​ട്ടാ​ക്ക​ട അ​ശോ​ക​ന്‍ വ​ധ​ക്കേ​സ്; എ​ട്ട് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി
Friday, January 10, 2025 2:17 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​യും സി​പി​എം പ്ര​വ​ര്‍​ത്ത​ക​നു​മാ​യ അ​ശോ​ക​ന്‍ വ​ധ​ക്കേ​സി​ല്‍ എ​ട്ട് ആ​ര്‍​എ​സ്എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി.

ശം​ഭു, ശ്രീ​ജി​ത്ത്, ഹ​രി, അ​മ്പി​ളി, സ​ന്തോ​ഷ്, സ​ജീ​വ്, അ​ശോ​ക​ന്‍, പ്ര​ശാ​ന്ത്എ​ന്നീ പ്ര​തി​ക​ളെ​യാ​ണ് കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. 11 പ്ര​തി​ക​ളെ കോ​ട​തി വെ​റു​തേ വി​ട്ടു. ഒ​രു പ്ര​തി വി​ചാ​ര​ണക്കാല​യ​ള​വി​ല്‍ മ​രി​ച്ചു. മ​റ്റൊ​രു പ്ര​തി മാ​പ്പു​സാ​ക്ഷി​യാ​യി.

2013 മേ​യ് അ​ഞ്ചി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ശോ​ക​നെ വീ​ട്ടി​ല്‍​നി​ന്ന് വി​ളി​ച്ചി​റ​ക്കി​യ ശേ​ഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ശം​ഭു പ​ലി​ശ​യ്ക്ക് കൊ​ടു​ത്ത പ​ണം തി​രി​കെ ല​ഭി​ക്കാ​ത്ത​തി​ന് ഒ​രു യു​വാ​വി​നെ മ​ര്‍​ദി​ച്ചി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ല്‍ അ​ശോ​ക​ന്‍ യു​വാ​വി​നൊ​പ്പം നി​ന്ന​താ​ണ് പ്ര​തി​ക​ളു​ടെ വൈ​രാ​ഗ്യ​ത്തി​ന് കാ​ര​ണം.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക