കോട്ടയം: 2024 ലെ എഴുത്തച്ഛന് പുരസ്കാരത്തിന് എഴുത്തുകാരന് എന്‍.എസ്. മാധവന് അര്‍ഹനായി. കോട്ടയം പ്രസ് ക്ലബിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
മലയാള ചെറുകഥാസാഹിത്യ ലോകത്തിൽ അനന്യമായ സ്ഥാനമാണ് എൻ.എസ്.മാധവനുള്ളതെന്ന് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വൈവിധ്യപൂർണമായ പ്രമേയങ്ങൾ ചെറുകഥാരൂപത്തിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം അസാധാരണമായ വൈവിധ്യമാണ് പ്രകടിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
എസ്.കെ.വസന്തൻ ചെയർമാനായും ഡോ.ടി.കെ.നാരായണൻ, ഡോ. മ്യൂസ് മേരി ജോർജ് എന്നിവർ അംഗങ്ങളായും സി.പി.അബൂബക്കർ മെമ്പർ സെക്രട്ടറിയായുമുള്ള ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.