എ​ഡി​എ​മ്മി​ന്‍റെ മ​ര​ണം; റ​വ​ന്യൂ ​വ​കു​പ്പിന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി
Friday, November 1, 2024 7:21 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച ലാ​ന്‍റ് റ​വ​ന്യൂ ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. റ​വ​ന്യൂ മ​ന്ത്രി കെ.​രാ​ജ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വ​ജ​യ​ന് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്. റി​പ്പോ​ർ​ട്ട് നേ​ര​ത്തെ ചീ​ഫ് സെ​ക്ര​ട്ട​റി പ​രി​ശോ​ധി​ച്ചി​രു​ന്നു.

പെ​ട്രോ​ൾ പ​മ്പി​ന്‍റെ എ​ൻ​ഒ​സി​ക്കാ​യി ന​വീ​ൻ ബാ​ബു കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന് തെ​ളി​വി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ തെ​റ്റു പ​റ്റി​യെ​ന്ന് ന​വീ​ൻ ബാ​ബു ജി​ല്ലാ ക​ള​ക്ട​റോ​ടു പ​റ​ഞ്ഞി​രു​ന്നു എ​ന്ന കാ​ര്യം റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പ​ക്ഷെ എ​ന്തു​ദ്ദേ​ശി​ച്ചാ​ണ് ഇ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്ന് റി​പ്പോ​ർ​ട്ടി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തി​ലി​ല്ല.

എ​ന്ത് തെ​റ്റാ​ണ് പ​റ്റി​യ​തെ​ന്ന് ചോ​ദി​ച്ചെ​ങ്കി​ലും ന​വീ​ന്‍ ബാ​ബു അ​തി​നു മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ന്ന് ക​ള​ക്ട​റു​ടെ മൊ​ഴി​യി​ൽ പ​റ​യു​ന്നു. ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബം ഉ​ന്ന​യി​ച്ച ആ​രോ​പ​ണം ഉ​ൾ​പ്പെ​ടെ എ​ല്ലാം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ എ​ന്നു​മാ​ണ് ക​ള​ക്ട​ര്‍ പ​റ​യു​ന്ന​ത്.

ന​വീ​ൻ ബാ​ബു​വി​ന്‍റെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ലേ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​പി.​ദി​വ്യ എ​ത്തു​ന്ന​ത് ആ​രു​ടേ​യും ക്ഷ​ണം ഇ​ല്ലാ​തെ​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. എ​ന്നാ​ൽ ക​ള​ക്ട​ർ ക്ഷ​ണി​ച്ചി​ട്ടാ​ണ് താ​ൻ യോ​ഗ​ത്തി​ൽ എ​ത്തി​യ​തെ​ന്ന് പി.​പി.​ദി​വ്യ പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം എ​ഡി​എ​മ്മി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പി.​പി.​ദി​വ്യ​യെ കോ​ട​തി ഒ​രു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ര​ണ്ടു​ദി​വ​സ​ത്തെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യാ​ണ് പോ​ലീ​സ് ന​ൽ​കി​യ​തെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു​​വ​രെ ക​സ്റ്റ​ഡി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക