2024 ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എംവിഎ പെയിന്റിംഗ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2023 ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധന യ്ക്കും പുനർമൂല്യനിർണയത്തിനും 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2023 ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംഎ സോഷ്യോളജി (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/പ്രോജക്ട്/വൈവ
2024 ഏപ്രിലിൽ വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി & ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ വൊക്കേഷണൽ മൈക്രോബയോളജി പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ 23 മുതലും കോർ ബയോകെമിസ്ട്രി പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ 30 മുതലും ബിവോക്ക് ടൂറിസം & ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സിന്റെ പ്രോജക്ട്/വൈവ പരീക്ഷകൾ നും അതാത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബികോം കൊമേഴ്സ് വിത്ത് കന്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഏപ്രിൽ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ 29, 30 തീയതികളിലും വൈവ/പ്രോജക്ട് മേയ് 2, 3 തീയതികളിലും അതാത് കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഹാൾടിക്കറ്റ്
ഇന്ന് ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ പാർട്ട് മൂന്ന് ബികോം/ബിഎ (ആന്വൽ സ്കീം) (മേഴ്സിചാൻസ് 20142018 അഡ്മിഷൻ) വിദ്യാർഥികൾ ഹാൾ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം പരീക്ഷയ്ക്ക് ഹാജരാകണം.