പരീക്ഷാത്തീയതി പുനഃക്രമീകരിച്ചു
22, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ ബികോം കൊമേഴ്സ് & ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബികോംകൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് &കാറ്ററിംഗ്, ഏപ്രിൽ 2024 പരീക്ഷകളുടെ പ്രോജക്ട് വൈവവോസി 2024 മേയ് 2, 3 തീയതികളിലേക്ക് പുനഃക്രമീകരിച്ചു. 29, 30 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബികോം കൊമേഴ്സ് &ഹോട്ടൽ മാനേജ്മെന്റ് &കാറ്ററിംഗ് കോഴ്സിന്റെ പ്രാക്ടിക്കൽ മേയ് 7, 8 തീയതികളിലേക്ക് പുനഃക്രമീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സ്
കേരളസർവകലാശാലയുടെ തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ
തിരുവനന്തപുരം ലൊയോള കോളജിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു, ഇപ്പോൾ സർക്കാർ സർവീസിലുള്ളവർക്ക് എസ്എസ്എൽസി യോഗ്യത മതിയാകും. മേയ് 10 വരെ
അപേക്ഷിക്കാം. അപേക്ഷാഫോമിന്റെ വില 100 രൂപ. ശ്രീകാര്യത്തുള്ള ലൊയോള കോളജ്
ഓഫീസിൽ നിന്നും അപേക്ഷാഫോം ലഭ്യമാകും. അപേക്ഷാഫോം തപാലിൽ ലഭിക്കേണ്ടവർ
പ്രിൻസിപ്പാളിന്റെ പേരിലെടുത്ത 100 രൂപയുടെ ഡിഡിയും, സ്വന്തം മേൽവിലാസമെഴുതിയ അഞ്ചു രൂപയുടെ സ്റ്റാന്പൊട്ടിച്ച കവറും സഹിതം പ്രിൻസിപ്പൽ, ലൊയോള കോളജ് ഓഫ് സോഷ്യൽ സയൻസ്, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം 695 017 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04712592059, 2591018 എന്നീ നന്പരുകളിൽ ബന്ധപ്പെടണം.
കേരളസർവകലാശാലയുടെ തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ
കാഞ്ഞിരംകുളം ഗവ. കെഎൻഎം ആർട്ട്സ് ആൻഡ് സയൻസ് കോളജിൽ ആരംഭിക്കുന്ന ആറ്
മാസക്കാലയളവുള്ള സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 30 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു, ശനി, ഞായർ
ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെയാണ് ക്ലാസ്സ്. മറ്റ് കോഴ്സുകൾ
പഠിക്കുന്നവർക്കും ജോലി ഉള്ളവർക്കും അപേക്ഷിക്കാം.
പിജി ഡിപ്ലോമ ഇൻ കൗണ്‍സിലിംഗ് സൈക്കോളജി കോഴ്സ്
കേരളസർവകലാശാലയുടെ തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ
തിരുവനന്തപുരം ലൊയോള കോളജിൽ നടത്തുന്ന പിജി ഡിപ്ലോമ ഇൻ കൗണ്‍സിലിംഗ്
സൈക്കോളജി കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ മിനിമം യോഗ്യത: ബിരുദം,മേയ് 10 വരെ അപേക്ഷിക്കാം. അപേക്ഷാഫോമിന്റെ വില 100 രൂപ. ശ്രീകാര്യത്തുള്ള ലൊയോള കോളേജ് ഓഫീസിൽ നിന്നും അപേക്ഷാഫോം ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 0471
2592059, 2591018 എന്നീ നന്പരുകളിൽ ബന്ധപ്പെടണം.
ടൈംടേബിൾ
2024 മെയ് 3 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര
ബിഎ/ബികോം/ബിബിഎഎൽഎൽബി (2020 സ്കീം റെഗുലർ 2021 അഡ്മിഷൻ,
സപ്ലിമെന്ററി 2020 അഡ്മിഷൻ), (2013 സ്കീം സപ്ലിമെന്ററി 2014 2019 അഡ്മിഷൻ), (2011
സ്കീം മേഴ്സിചാൻസ് 2012 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
30 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഎഡ് (മേഴ്സിചാൻസ് 2015 സ്കീം) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.